ദൈവത്തിന്‍റെസൗന്ദര്യബോധം|സമയാതീതനായ ദൈവത്തോടൊത്തുള്ള നിതാന്തകൂട്ടായ്മയിലാണ് നിത്യതയുടെ സൗന്ദര്യം കുടികൊള്ളുന്നത്.

Share News

പടിഞ്ഞാറന്‍ നാടുകളില്‍ വേനല്‍ ആരംഭിക്കുകയാണ്. വേനലിനു മുന്നോടിയായി വസന്തം ചിറകുവിരിച്ചിരിക്കുന്നു. റഷ്യന്‍ വസന്തത്തില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഇടിമുഴക്കങ്ങള്‍ പടിഞ്ഞാറന്‍ മാനത്തില്ല, മേയ് മാസം പൊതുവെ പ്രശാന്തമാണ്. മാനംനിറയെ പക്ഷികളും മണ്ണുനിറയെ പൂക്കളും. എന്‍റെ വീടിനടുത്തുള്ള കൊച്ചരുവിയുടെ കരയിലൂടെ നടക്കുമ്പോള്‍ ഫിയദോര്‍ തുച്യേവിൻ്റെ (Fyodor Ivanovich Tyutchev) “വസന്തം വരുന്നു, വസന്തം വരുന്നു” എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് “ഉറങ്ങുന്ന തീരത്തെ വിളിച്ചുണര്‍ത്തി” തുള്ളിച്ചാടിയൊഴുകുന്ന വസന്തകാല അരുവിയെ ഓർമ്മ വരും (“സ്പ്രിംഗ് വാട്ടര്‍”) വസന്തമാകുന്നതോടെ കുരുവി വര്‍ഗ്ഗത്തില്‍പെട്ട നൂറുകണക്കിന് ദേശാടനക്കിളികളെ യോര്‍ക്ഷിയറിലുള്ള എന്‍റെ […]

Share News
Read More

പത്തു പ്രവചനങ്ങൾ| പക്ഷെ ജ്യോതിഷത്തിൽ ഒന്നും വിശ്വസിക്കുന്ന ആളല്ല. | ..അഭിപ്രായം കേൾക്കട്ടെ. ഇതൊക്കെ നടക്കുമോ?|മുരളി തുമ്മാരുകുടി

Share News

എൻ്റെ വല്യച്ഛൻ, കിഴുപ്പള്ളി അച്യുതൻ നായർ, പേര് കേട്ട ഒരു ജ്യോൽസ്യൻ ആയിരുന്നു. ചെറുപ്പത്തിൽ അച്ഛന്റെ വീട്ടിൽ പോകുമ്പോൾ രാവിലെ ഏഴു മണിമുതൽ വൈകീട്ട് എട്ടു മണിക്കും വല്യച്ഛനെ കാണാൻ വീട്ടിൽ ആളുണ്ടാകും. ഗുരുത്വവും ദൈവാധീനവും ആണ് താൻ ചെയ്യുന്ന തൊഴിലിൽ മറ്റുള്ളവർ വിശ്വാസമർപ്പിക്കാൻ കാരണം എന്ന് വല്യച്ഛൻ വിശ്വസിച്ചിരുന്നു. ഞാൻ പക്ഷെ ജ്യോതിഷത്തിൽ ഒന്നും വിശ്വസിക്കുന്ന ആളല്ല. പക്ഷെ ഭൂതവും വർത്തമാനവും ശരിക്കും ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്താൽ ഭാവി പ്രവചിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ്. […]

Share News
Read More

ഈ കൊച്ചു കേരളത്തിന്റെ സ്ഥിതി അധിഭായാനകം തന്നെ!| കേരളത്തിന്റെ തനിമയാർന്ന കേരവൃക്ഷങ്ങളും പുഞ്ചപ്പാടങ്ങളും ഇപ്പോൾ ഓർമ്മകളിൽ മാത്രം.

Share News

ഈ കൊച്ചു കേരളത്തിന്റെ സ്ഥിതി അധിഭായാനകം തന്നെ! കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു ചെറിയ സംസ്ഥാനമാണ്. ഇവിടെ മാറി മാറി ഭരിക്കുന്ന സർക്കാരുകൾ അവരുടെ സ്വാർത്ഥതയ്ക്കും ധനസമ്പാദനത്തിനും വേണ്ടി തന്നിഷ്ടം പോലെ ഈ നാടിനെ ഒറ്റുകൊടുക്കുകയും വിറ്റു മുടിയും ചെയ്യുകയാണ്. സാധാരണക്കാരന് ഒരുവിധത്തിലും ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി മാറിക്കഴിഞ്ഞു. ഇവിടത്തെ കർഷക മേഖലകൾ താറുമാറായി (ആക്കി എന്ന് വേണം പറയാൻ). കേരളത്തിന്റെ തനിമയാർന്ന കേരവൃക്ഷങ്ങളും പുഞ്ചപ്പാടങ്ങളും ഇപ്പോൾ ഓർമ്മകളിൽ മാത്രം. നമ്മുടെ പുതുതലമുറ കേരളത്തിന്റെ […]

Share News
Read More

ഒന്നൊഴിയാതെ ഇതിലെല്ലാം വീണു പറ്റിക്കപ്പെടാൻ ലോകമാതൃക ആയ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വിദ്യാസമ്പന്നർക്കും ഉന്നതർക്കും പ്രമുഖർക്കും ഇപ്പോഴും ഒരു ക്ഷാമവും ഇല്ല…..

Share News

കേരളം പ്രകൃതിരമണീയമാണ്. വളരെ കഴിവും മികവും ഉള്ളവരും നല്ലവരും കൂടുതലുണ്ട്. പക്ഷേ തട്ടിപ്പുകാരും അന്ധവിശ്വാസികളും കപടവിശ്വാസികളും മത- രാഷ്ട്രീയ അടിമകളും വക്രബുദ്ധിക്കാരും വഞ്ചകരും ചതിയന്മാരും കൊലപാതകികളും ഏറെയുണ്ട്. വര്‍ഗീയവാദികളും തീവ്രവാദികളും ഭീകരരും വേറെയുമുണ്ട്. ആരാലും പറ്റിക്കപ്പെടാന്‍ ഇനിയും അനുവദിക്കരുത്. വിദ്യാഭ്യാസം മുതല്‍ കുടുംബാന്തരീക്ഷം വരെ മൂല്യാധിഷ്ഠിതവും ശാസ്ത്രീയാധിഷ്ഠിതവും ആക്കുക. ആട് … .തേക്ക്… മാഞ്ചിയം…. ജാപ്പനീസ് കിടക്ക…. എയ്ഡ്സ് നു മരുന്ന്കുടവയർ കുറക്കാൻ ലവണ തൈലം…. നെറ്റ് വർക്ക് മാർക്കറ്റിംഗ് …. മണി ചെയിൻ ജോലി തട്ടിപ്പ് […]

Share News
Read More