എന്താണ് കിസാൻ വികാസ് പദ്ധതി? അഥവാ പ്രധാൻ മന്ത്രി കിസാൻ വികാസ് പത്ര (KVP ) What is Kisan Vikas Project?

Share News

എന്താണ് കിസാൻ വികാസ് പദ്ധതി? അഥവാ പ്രധാൻ മന്ത്രി കിസാൻ വികാസ് പത്ര (KVP ) What is Kisan Vikas Project? Or Pradhan Mantri Kisan Vikas Pathra (KVP)

ജോസ് തയ്യിൽ ,ചിറ്റാരിക്കൽ

ഇന്ത്യ ഗവണ്‍മെന്റ് നടപ്പാക്കുന്ന ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര (കെവിപി). രാജ്യത്തെ മുഴുവന്‍ തപാല്‍ ഓഫീസുകളിലൂടെയും പ്രമുഖ ബാങ്കുകളിലൂടെയും നടപ്പാക്കുന്ന ഈ പദ്ധതിയുടെ കാലാവധി ഒമ്പത് വര്‍ഷവും പത്ത് മാസവുമാണ്.

നിശ്ചിത കാലാവധിയ്ക്ക് ശേഷം നിക്ഷേപകന് തുകയുടെ ഇരട്ടി ലഭിക്കുന്നു. 1,000 രൂപയാണ് മിനിമം നിക്ഷേപ തുക. എന്നാല്‍, പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. കര്‍ഷകരില്‍ ദീര്‍ഘകാല സമ്പാദ്യശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് കിസാന്‍ വികാസ് പത്ര.രാജ്യത്തെ മുഴുവന്‍ തപാല്‍ ഓഫീസുകളിലൂടെയും പ്രമുഖ ബാങ്കുകളിലൂടെയും നടപ്പാക്കുന്ന ഈ പദ്ധതിയിൽ ഒറ്റത്തവണയേ നിക്ഷേപിയ്ക്കാനാകൂ.

പോസ്റ്റ് ഓഫീസ് സർട്ടിഫിക്കറ്റ് പദ്ധതിയാണ് കിസാൻ വികാസ് പത്ര. ഒൻപത് വർഷവും 10 മാസവും പദ്ധതിയിൽ ഉള്ള പദ്ധതിയിലെ നിക്ഷേപം പൂർത്തിയായ ശേഷം ഇരട്ടിയായി നിക്ഷേപ തുക തിരികെ ലഭിയ്ക്കും എന്നതാണ് പ്രധാന ആകർഷണം.

കർഷകർക്കായുള്ള പദ്ധതിയായി ആയിരുന്നു തുടക്കം എങ്കിലും 2019-ൽ ഇത് പരിഷ്കരിച്ചിരുന്നു. രണ്ടര വർഷത്തിന് ശേഷം തുക പിൻവലിയ്ക്കാം2014 -ല്‍ 50,000 രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് ഗവണ്‍മെന്റ് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. കള്ളപ്പണം തടയുന്നതിനായിരുന്നു ഇത്. പത്ത് ലക്ഷം രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് നിങ്ങളുടെ വരുമാന രേഖകള്‍ (സാലറി സ്‌ലിപ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഐടിആര്‍ പേപ്പര്‍) ഹാജരാക്കേണ്ടതുണ്ട്

. വളരെ കുറഞ്ഞ റിസ്‌കില്‍ ദീര്‍ഘകാല നിക്ഷേപം നടത്താമെന്നുള്ളതാണ് കിസാന്‍ വികാസ് പത്രയുടെ പ്രത്യേകത. അക്കൗണ്ട് ഉടമയുടെ തിരിച്ചറയില്‍ രേഖയായി ആധാറും നിര്‍ബന്ധമാക്കിയിട്ടുണ്ട്.അര്‍ഹരായ നിക്ഷേപകര്‍18 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമെ കിസാന്‍ വികാസ് പത്ര പദ്ധതിയില്‍ നിക്ഷേപകരാവാന്‍ സാധിക്കൂ Eligible investorsOnly 18-year-olds can invest in the Kisan Vikas Pathra projectഹിന്ദു അവിഭക്ത കുടുംബത്തിനും (എച്ച്‌യുഎഫ്), പ്രവാസികള്‍ക്കും (എന്‍ആര്‍ഐ) ഒഴികെയുള്ള ട്രസ്റ്റുകള്‍ക്ക് മാത്രമെ പദ്ധതിയുടെ ഭാഗമാവാന്‍ അര്‍ഹതയുള്ളു

1,000, 5,000, 10,000, 50,000 എന്നിങ്ങനെയുള്ള തുകകളിലാവും കെവിപി പദ്ധതിയിലെ നിക്ഷേപ രീതികിസാൻ വികാസ് പത്ര സർട്ടിഫിക്കറ്റുകൾ ഇഷ്യു ചെയ്ത തീയതി മുതൽ രണ്ടര വർഷത്തിന് ശേഷമോ 30 മാസത്തിന് ശേഷമോ തുക പിൻവലിക്കാവുന്നതാണ്.30 മാസത്തിനു ശേഷം നിക്ഷേപ തുക പിൻ‌വലിക്കുകയാണെങ്കിൽ, നിക്ഷേപിക്കുന്ന ഓരോ 1,000 രൂപയ്ക്കും അക്കൗണ്ട് ഉടമയ്ക്ക് 1,173 രൂപ ലഭിക്കും. 3 വർഷത്തിനുശേഷമാണ് തുക പിൻവലിക്കുന്നതെങ്കിൽ 1,211 രൂപ ലഭിക്കും

.നിക്ഷേപത്തിൻറെ ഇരട്ടിപ്പാണ് പ്രധാന ആകർഷണംനിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ 5,000 രൂപയാണ് നിങ്ങളുടെ നിക്ഷേപം എങ്കിൽ തുക 10,000 രൂപയായി തിരികെ ലഭിയ്ക്കും എന്നതാണ് സവിശേഷത. ലോൺ എടുക്കന്നതിനുള്ള ഈട് എന്ന നിലയിലും കെവിപി സർട്ടിഫിയ്ക്കറ്റ് ഉപയോഗിക്കാം.

നിക്ഷപത്തിന് രണ്ടര വർഷം ലോക്ക് ഇൻ പീരീഡ് ഉണ്ട്. ഈ കാലയളവിൽ നിക്ഷേപം പിൻവലിയ്ക്കാൻ ആകില്ല. നിക്ഷേപം നിശ്ചിത കാലാവധി പൂർത്തിയാക്കാതെ പിൻവലിച്ചാൽ അതിന് ആനുപാതികമായി മാത്രമേ അധിക തുക ലഭിയ്ക്കൂ. നിക്ഷേപം ഇരട്ടിയാകില്ല1000 രൂപ മുതൽ എത്ര തുക വേണമെങ്കിലും നിക്ഷേ​പിയ്ക്കാം

1,000 രൂപയാണ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപ തുക. ഉയർന്ന നിക്ഷേപ തുകയ്ക്ക് പരിധിയില്ല. 18 വയസിനു മുകളിൽ പ്രായമുള്ള ആർക്കും പദ്ധതിയിൽ അംഗമാകാനാകും. ബാങ്ക് ശാഖകൾ വഴിയും പദ്ധതിയിൽ അംഗമാകാം. ഉയർന്ന തുകയുടെ നിക്ഷേപം ആണ് ലക്ഷ്യം ഇടുന്നതെങ്കിൽ പോസ്റ്റ് ഓഫീസ് ഹെഡ് ഓഫീസുകളെ സമീപിയ്ക്കാം. കെവിപി സർട്ടിഫിക്കറ്റ് ഒരു പോസ്റ്റ് ഓഫീസിൽ ആരംഭിച്ച് മറ്റൊരു പോസ്റ്റോഫീസിലേക്ക് മാറ്റാൻ കഴിയും.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു