നാൽപത്തി നാലായിരത്തി നാൽപത്തി നാലു രൂപ ( 44444 രൂപ )യും സാക്ഷിപത്രവും സർട്ടിഫിക്കറ്റും അടങ്ങിയതാണ് അവാർഡ്.
എറണാകുളം മഹാരാജാസ് കോളജിലും കേരള മീഡിയ അക്കാദമിയിലുമായി വിദ്യാഭ്യാസം. ജേർണലിസത്തിൽ റാങ്കോടെ ബിരുദാനന്തര ബിരുദം. മലയാള മനോരമ ഓൺലൈനിൽ കോളമിസ്റ്റായും പ്രവർത്തിക്കുന്നു. പുസ്തകങ്ങള്‍- മുഖദാവിൽ ഒരു കണ്ണാടി കാണുക, കഥകൾ ടി.ബി. ലാൽ, എന്താ ചന്തം ഓമനേ. ഡിസംബർ മാസത്തിൽ പുരസ്കാരദാനം നടക്കുമെ ന്ന് സെക്രട്ടറി ജനറൽ ബിന്നി സാഹിതി അറിയിച്ചു.
സാഹിതി ചെയർമാൻ മുൻ മന്തി വി.സി. കബീർ മാസ്റ്റർ അധ്യക്ഷനായ അവാർഡ് നിർണ്ണയ കമ്മറ്റിയാൽ ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, ഇസ്ര ചെയർമാൻ അഡ്വ. പഴകുളം മധു, ഡോ : എസ്. രമേശ് കുമാർ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് പുരസ്കാരം നിശ്ചയിച്ചത്.