മൂ​ന്നാ​റി​ല്‍ മ​ണ്ണി​ടി​ച്ചിൽ: പതിനൊന്നു പേരെ രക്ഷപ്പെടുത്തി

Share News

മൂന്നാര്‍: മൂന്നാറിലെ രാജമലയില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട ഏഴ് പേരെ രക്ഷപ്പെടുത്തി, ഇവരെ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ട് ഉണ്ട്.
മ​ണ്ണി​ടി​ഞ്ഞു വീ​ണ സ്ഥ​ല​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യെന്നും, സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും റവന്യു മന്ത്രി വ്യ​ക്ത​മാ​ക്കി.

അതേസമയം പ്രദേശത്തേക്കുള്ള ഏക പാലം തകര്‍ന്നുപോയതിനാല്‍ അപകടസ്ഥലത്തെക്കുക എന്നത് പ്രയാസമാണ്. കൂടുതല്‍ പേരെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കേണ്ടിവരുമെന്നും അധികൃതര്‍ പറഞ്ഞു.
ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘവും വ​ന​പാ​ല​ക​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. നാ​ട്ടു​കാ​രു​ടെ​യും വ​ന​പാ​ല​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പുരോഗമിക്കുകയാണ്.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തേ​ക്ക് പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും എത്തിച്ചേർന്നിട്ടുണ്ട്. സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ള്‍​ക്ക് അ​ധി​കൃ​ത​ര്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി.

83 പേ​ര്‍ സ്ഥ​ല​ത്ത് കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. പ്ര​ദേ​ശ​ത്ത് മൂ​ന്ന് ദി​വ​സ​മാ​യി വൈ​ദ്യു​തി ബ​ന്ധ​മി​ല്ല.

Share News