
ചൊവ്വാഴ്ച ചേരാനിരുന്ന ഇടതുമുന്നണി നേതൃയോഗം റദ്ദാക്കി
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ചേരാന്‍ തീരുമാനിച്ച ഇടതുമുന്നണി യോഗം റദ്ദാക്കി. നേരത്തെ നിയമസഭാ സമ്മേളനവും ഇതേകാരണത്താൽ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ് യോഗം നടത്തിയാല്‍ വിമര്‍ശനത്തിന് ഇടയാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് യോഗം റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ, സിപിഎം കേന്ദ്രകമ്മിറ്റിയോഗം ഇന്ന് ചേരും. ഓണ്‍ലൈന്‍ വഴി നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പൊതുരാഷ്ട്രീയ വിഷയങ്ങളാണ് പ്രധാന അജന്‍ഡ. കണ്‍സള്‍ട്ടന്‍സി കരാറുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് അയച്ച കത്ത് യോഗത്തിന്‍റെ പരിഗണനയ്ക്ക് വരും.സ്വര്‍ണക്കടത്ത് വിവാദവും കേന്ദ്രക്കമ്മിറ്റി യോഗം പരിഗണിക്കുമെന്നാണ് സൂചന. എന്നാല്‍ സംസ്ഥാന വിഷയമായതിനാല്‍ സമഗ്രമായ ചര്‍ച്ച വേണ്ടെന്നാണ് കേരളത്തില്‍ നിന്നുള്ള ഒരു വിഭാഗം നേതാക്കളുടെ നിലപാട്.