ആകുലതകൾക്കു മീതെ ആന്തരികശക്തി: ലീന ജോസിന്റെ വിചിന്തനം
കോവിഡ് പശ്ചാത്തലത്തിൽ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളിയെ മാറ്റത്തിനുള്ള നല്ല അവസരമാക്കാമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ വനിതാ കമ്മീഷൻ സംഘടിപ്പിച്ച വെബിനാറിലെ വിചിന്തനത്തിൽ വ്യൂസ്പേപ്പർ എഡിറ്റർ പ്രൊഫ. ലീന ജോസ് ടി ചൂണ്ടിക്കാട്ടി. ” ആകുലതകൾക്കു മീതെ ആന്തരികശക്തി” എന്നതായിരുന്നു പ്രമേയം.
പഴയ തലമുറ പഠിച്ചുവച്ചത് അഴിച്ചുപഠിച്ച് (un-learning) പുതിയ വിചാരമാതൃകകൾ സ്വീകരിക്കുവാൻ ഇത് അനുഗൃഹീത സമയമാണ്. സ്വന്തം കാഴ്ചപ്പാടുകൾ സ്വയം സ്കാൻ ചെയ്യാൻ തയ്യാറായാൽ മാറ്റത്തെക്കുറിച്ചുള്ള ഭയം മാറുമെന്ന് പ്രൊഫ. ലീന അനുഭവാത്മകമായി വ്യക്തമാക്കി.
കെ. സി. സി.ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസിന്റെ അധ്യക്ഷതയിൽ നടന്ന വെബിനാർ കെ. സി. സി. പ്രസിഡന്റ് ബിഷപ് ഉമ്മൻ ജോർജ് ഉദ്ഘാടനം ചെയ്തു.