മനുഷ്യന് അസാധ്യമായി തോന്നിയിരുന്ന ഇവയെല്ലാം ചെറിയൊരു വലിയ വൈറസ് നിസ്സാരമായി പഠിപ്പിച്ചു…

Share News

കാലം കണക്കു ചോദിക്കുന്നു…!

ആളുകളെ ഇൻറർവ്യൂ ചെയ്ത് ബസ്സിൽ കയറ്റിയിരുന്ന കിളികളും കണ്ടക്ടർമാരും ആളുകളെ ആനയിച്ച് ബസ്സിൽ കയറ്റുന്നു.

റോഡുകളിലൂടെ മിന്നൽ പോലെ പറന്നിരുന്ന ബസ്സുകൾ അരികിലൂടെ പോകുന്നവർക്കടുത്ത് വന്നുനിന്ന് ക്ഷണിക്കുന്നു.

വേണമെങ്കിൽ വാങ്ങിയാൽ മതി എന്നു പറഞ്ഞിരുന്ന കടക്കാരൻ സാധനങ്ങൾ വീട്ടിലെത്തിച്ചു തരാമെന്ന് പറയുന്നു.

ഒന്നിനും നേരമില്ലാത്ത മനുഷ്യരുടെ മരണപ്പാച്ചിലുകളെല്ലാം അവസാനിച്ചിരിക്കുന്നു.

വീട്ടിൽ നിന്ന് ഇറങ്ങുന്നതു മുതൽ ലോകമറിയാതെ മൊബൈലിൽ സംസാരിച്ചുകൊണ്ടേയിരുന്ന വായകളെല്ലാം കെട്ടപ്പെട്ടിരിക്കുന്നു.

എത്ര വിളിച്ചാലും പണിക്ക് വരാത്തവർ പണിയുണ്ടോ എന്ന് വന്നു ചോദിക്കുന്നു.

പോവില്ല എന്നു മാത്രം പറഞ്ഞു ശീലിച്ച ഓട്ടോക്കാർ എവിടെയും പോവും എന്നു പറയുന്നു.

റേഷൻ കടയും മാവേലി സ്റ്റോകും അലർജിയായിരുന്നവർ അതിനു മുമ്പിലെ വട്ടത്തിൽ സഞ്ചിയും തൂക്കി എത്ര നേരം വേണമെങ്കിലും നിൽക്കുന്നു.

മണ്ണിൽ പാകിയ നിറമുള്ള കല്ലുകൾ എടുത്തു മാറ്റി അവിടം ചെടികൾക്ക് സൗകര്യമൊരുക്കുന്നു.

കുട്ടികൾക്ക് വിലക്കുണ്ടായിരുന്ന മൊബൈലും ടിവിയും അവർക്കായി വാങ്ങിക്കപ്പെടുന്നു.

സദ്യക്ക് കൈ കഴുകാൻ നിന്നാൽ സീറ്റു പോകുമെന്ന് കരുതിയിരുന്നവർ നിരന്തരം കൈ കഴുകിക്കൊണ്ടേയിരിക്കുന്നു.

പൊങ്ങച്ചത്തിന്റെ അങ്ങേത്തലയായിരുന്ന വിവാഹങ്ങൾ ലാളിത്യത്തിന്റെ ഇങ്ങേത്തലയായിരിക്കുന്നു.

അത് നീ തന്നെയാകുന്നു…

മനുഷ്യന് അസാധ്യമായി തോന്നിയിരുന്ന ഇവയെല്ലാം ചെറിയൊരു വലിയ വൈറസ് നിസ്സാരമായി പഠിപ്പിച്ചു…

Share News