‘കുഞ്ഞാലിക്കുട്ടി മടങ്ങിവരട്ടെ, പ്രതിപക്ഷത്ത് അദ്ദേഹത്തെ പോലൊരാള്‍ ഉള്ളത് നല്ലതല്ലേ..’: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മലപ്പുറം എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച്‌ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം അടുത്തിടെ വ്യക്തമാക്കിയിരുന്നു, ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അദ്ദേഹത്തെ പോലുള്ള ഒരു വ്യക്തി പ്രതിപക്ഷത്ത് ഉണ്ടാകുന്നത് നല്ലതാണ് എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

കുഞ്ഞാലിക്കുട്ടി മടങ്ങിവരട്ടെ. നിയമസഭയില്‍ അദ്ദേഹത്തെ പോലുള്ള ഒരാള്‍ പ്രതിപക്ഷത്ത് ഇരിക്കുന്നത് നല്ലതാണ്. നേരത്തെ നിയമസഭാംഗമായിരുന്നു. പ്രത്യേക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റിലേക്ക് പോകണമെന്ന് ആഗ്രഹിച്ചു. ഇപ്പോള്‍ നിയമസഭയിലേക്ക് വരണമെന്ന് ചിന്തിക്കുന്നതായാണ് ലഭിക്കുന്ന വിവരം. കുഞ്ഞാലിക്കുട്ടിയെ പോലെ ഒരു നേതാവ് നിയമസഭയില്‍ ഉണ്ടാകുന്നത് നല്ലതാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സ്വാഗതം ചെയ്യുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

Share News