വിവാഹം മുതൽ ഗർഭംവരേ വൈറലാക്കി ഫോട്ടോ ഷൂട്ടിന്റെ പേരിൽ കോപ്രായങ്ങൾ കാണിക്കുന്ന ചിലർക്കങ്കിലും ഇതൊരു പാഠമാവട്ടെ

Share News

മക്കളേ നമ്മളും കെട്ടിയതാണ്, പണ്ട്‌ ഏതേലും തെങ്ങിന്റെ ചുവട്ടിലോ പാടത്തിന്റെ വരമ്പിലോ പിന്നെ ബാക്ക്ഗ്രൗണ്ടിൽ പൂക്കളും അരുവികളും മാറിമാറി കാണിക്കും കൂടെ ഒരു പാട്ടും പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം. പണ്ടൊക്കെ ഒരു ഔട്ഡോർ കല്യാണ ഫോട്ടോ ഷൂട്ട് ഇതൊക്കെയായിരുന്നു. നമ്മുടെ ജീവിതത്തിൽ ഒരേ ഒരു തവണ മാത്രം സംഭവിക്കുന്ന ഒന്നാണ് വിവാഹം, അത് മാക്സിമം കളർ ഫുൾ ആക്കാൻ ഇപ്പോൾ മിക്കവരും ശ്രമിക്കും ആ ആഗ്രഹത്തെ കുറ്റം പറയാൻ പറ്റില്ല.

കഴിഞ്ഞ ദിവസം വെഡിങ് ഷൂട്ട് അപകടത്തിൽ പെട്ടു ദമ്പതികൾ മരിച്ചു, ഈ ആപത്ത് ക്ഷണിച്ചു വരുത്തിയതാണ്, എന്നാൽ വെഡിങ് ഫോട്ടോഗ്രാഫി സാഹസം കാണിക്കാൻ ഉള്ളതല്ല. ഫോട്ടോഗ്രാഫി ഒരു കലയാണ്. ഫോട്ടോഗ്രാഫി പാഷൻ ആയിട്ട് കൊണ്ട് നടക്കുന്ന ഒരു ഫോട്ടോഗ്രാഫർക്ക് എവിടെയെല്ലാം യാത്ര ചെയ്താലും എന്തെല്ലാം കണ്ടാലും അതിൽ ഒരു നല്ലൊരു പിക്ചർ മനസ്സിലേക്ക് വരും, അതാണ് ഫോട്ടോഗ്രഫിയുടെ കല എന്ന് പറയുന്നത്.

മുൻപ് കല്യാണം പരിപാവനമായ, ബഹുമാന്യമായ ഒരു ചടങ്ങായിരുന്നു. നിശ്ചയത്തിനും കല്യാണത്തിനും ഒരു ഫോട്ടോയെടുപ്പും കാണും.ഇപ്പോൾ കല്യാണം ആലോചിക്കുമ്പോൾ മുതൽ ചെറുക്കനും പെണ്ണും തുണി പറിച്ച് കളഞ്ഞ് ഓട്ട ഷൂട്ടാണ്. ആദ്യ രാത്രിയിൽ കാണിക്കേണ്ടതെല്ലാം ഫോട്ടോഗ്രാഫറെയും കൂട്ടി കണ്ട അന്നേ നാട്ടാരെ അടക്കം കാണിക്കാനുള്ള വെപ്രാളമാണ്.അധികമായാൽ ഒന്നും കൊള്ളില്ല.

പ്രീ ​വെ​ഡിം​ഗ് ഷൂ​ട്ടി​നി​ടെ തോണി മറിഞ്ഞു: യു​വാ​വി​നും യു​വ​തി​ക്കും ദാ​രു​ണാ​ന്ത്യം
മൈ​സൂ​രു: വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യുള്ള വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നും യു​വ​തി​ക്കും ദാ​രു​ണാ​ന്ത്യം. ക​ര്‍​ണാ​ട​ക​യി​ലെ ത​ല​ക്കാ​ടി​ല്‍ കാ​വേ​രി ന​ദി​യി​ലാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്.സിവില്‍ കോണ്‍ട്രാക്റ്ററായ ചന്ദ്രു(28), വധു ശശികല എന്നിവരാണ് ദുരന്തത്തിന് ഇരകളായത്.കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും കയ്തമാരണഹള്ളി സ്വദേശികളാണ്. ന​വം​ബ​ര്‍ 22-നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.
വരനും വധുവും ബന്ധുക്കള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒപ്പമാണ് മല്ലികാര്‍ജ്ജുന സ്വാമി ക്ഷേത്രത്തില്‍ എത്തിയത്. രണ്ട് തോണികള്‍ സംഘം വാടകയ്ക്ക് എടുത്തിരുന്നു. നദിക്ക് അക്കരെയുള്ള കട്ടേപ്പുരയിലെ തലക്കാട് ജലധാമ റിവര്‍ റിസോര്‍ട്ടിലേക്കായിരുന്നു യാത്ര. നദിക്കരയില്‍ നിന്ന് ഏതാണ്ട് 30 മീറ്റര്‍ നീങ്ങിയപ്പോഴേക്കും വധൂവരന്മാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ശ്രമിച്ചു.
തോണിയില്‍ നില്‍ക്കെ, ഹൈഹീല്‍ഡ് ചെരുപ്പ് ധരിച്ചിരുന്ന ശശികലയ്ക്ക് ബാലന്‍സ് തെറ്റി നദിയിലേക്ക് വീഴുകയായിരുന്നു. ചന്ദ്രു ശശികലയെ രക്ഷിക്കാന്‍ ശ്രമിച്ചു. ബഹളത്തിനിടെ, തോണി മറിയുകയും ചന്ദ്രുവും ബന്ധുക്കളും തോണിക്കാരനും നദിയിലേക്ക് വീഴുകയും ചെയ്തു. നീ​ന്ത​ല്‍ വ​ശ​മി​ല്ലാ​തി​രു​ന്ന ഇ​രു​വ​രും സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

അപകട മരണങ്ങൾ സംഭവിക്കാതിരിക്കട്ടെ വിവാഹം മുതൽ ഗർഭംവരേ വൈറലാക്കി ഫോട്ടോ ഷൂട്ടിന്റെ പേരിൽ കോപ്രായങ്ങൾ കാണിക്കുന്ന ചിലർക്കങ്കിലും ഇതൊരു പാഠമാവട്ടെ, മരിച്ചെന്ന് കേട്ടപ്പോൾ ചിരിക്കാൻ തോന്നിയവർ മനസ്സിലാക്കുക.

നിങ്ങൾ മനോരോഗികളാണ് ചികിത്സിക്കണം.

Vinod Panicker

Share News