സാനിറ്റൈസര്‍ വില്ക്കാന് ലൈസന്‍സ് നിര്‍ബന്ധം
തിരുവനന്തപുരം: സാനിറ്റൈസര്‍ വില്ക്കാന് ലൈസന്‍സ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍.ചില്ലറ വ്യാപാരികള്‍ 20 എ ലൈസന്‍സ് എടുക്കണം. മൊത്തവിതരണ ഏജന്‍സികള്‍ക്ക് ബി ലൈസന്‍സ് വേണം.
ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ടിലെ സെക്ഷന്‍ 3 (ബി) പ്രകാരം ഹാന്‍ഡ് സാനിറ്റൈസറുകള്‍ മരുന്നിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്നും അലോപ്പതി മരുന്നുത്പാദന ലൈസന്‍സോടെ നിര്‍മിക്കുന്ന ഹാന്‍ഡ് സാനിറ്റൈസറുകള്‍ വില്ക്കുന്നതിനു വില്‍പ്പന ലൈസന്‍സുകള്‍ വേണമെന്നും അനുമതിയില്ലാതെ സാനിറ്റൈസര്‍ നിര്‍മ്മിച്ചാല്‍ നടപടിയെന്നും ഡ്രഗ്സ് കണ്ട്രോളര് വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതും വര്‍ധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ വ്യാപകമായി ഗുണനിലവാരമില്ലാത്ത സാനിറ്റൈസര്‍ കണ്ടെത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് നടപടി
ഓരോ ജില്ലയിലും അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളറില് നിന്നാണ് വ്യാപാരികള്‍ ലൈസന്‍സ് എടുക്കേണ്ടത്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് ഇത് നിര്‍ബന്ധമാണ്. മരുന്ന് കടകള്‍ക്ക് ബാധകമല്ല.