
കോവിഡാനന്തര ജീവിതത്തിൽ ഭക്ഷ്യ സ്വയംപര്യാപ്തത നമുക്ക് അനിവാര്യമാണ് എന്നുകൂടി അനുഭവങ്ങൾ പഠിപ്പിക്കുകയാണ്. ജൈവ പച്ചക്കറി കൃഷി ഗ്രാമപ്രദേശങ്ങളിൽ വ്യാപകമാകുകയാണ്.
കോവിഡാനന്തര ജീവിതത്തിൽ ഭക്ഷ്യ സ്വയംപര്യാപ്തത നമുക്ക് അനിവാര്യമാണ് എന്നുകൂടി അനുഭവങ്ങൾ പഠിപ്പിക്കുകയാണ്.

ജൈവ പച്ചക്കറി കൃഷി ഗ്രാമപ്രദേശങ്ങളിൽ വ്യാപകമാകുകയാണ്. കാർഷിക ഗ്രാമമായ മുളന്തുരുത്തിയിൽ തുരുത്തിക്കര അഗ്രിക്കൾച്ചറൽ സൊസൈറ്റിയുടെ ജൈവ പച്ചക്കറിക്കൃഷി “ചോറിനൊരു കൂട്ടാൻ” പദ്ധതി ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡൻറ് വേണു മുളന്തുരുത്തി അദ്ധ്യക്ഷത വഹിച്ചു. തുടർച്ചയായ ആറാം വർഷമാണ് സൊസൈറ്റി ജൈവ പച്ചക്കറി കൃഷി പദ്ധതി നടപ്പാക്കുന്നത്. വീട്ടുമുറ്റപച്ചക്കറിത്തോട്ടവും ഇതോടൊപ്പം ചെയ്യുന്നുണ്ട്.