വേണ്ടാമിന്റെ ജീവിതം ഏതൊരു പെൺകുട്ടിയ്ക്കും സമാനതകളില്ലാത്ത പ്രചോദനമാണ്.

Share News

വേണ്ടാം എന്ന അംബാസിഡറിന്റെ കഥ

..ദിനംപ്രതി നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്ന മനസിനെ ഉലയ്ക്കുന്നതായ വാർത്തകൾക്ക് ഇടയിൽ പ്രചോദനവും അഭിമാനവും പകർന്നു തന്നുകൊണ്ട് ചില വാർത്തകൾ കടന്നു വരാറുണ്ട്.

സമീപകാലത്ത് എന്നെ ഏറ്റവും അധികം സന്തോഷിപ്പിച്ച വാർത്തകളിൽ ഒന്ന് വേണ്ടാം എന്ന തമിഴ് പെൺകുട്ടിയുടെ ജീവിത വിജയത്തിന്റെ കഥയാണ്. ‘വേണ്ടാം’ എന്ന വാക്കിനു ‘വേണ്ട ‘എന്നാണ് അർത്ഥം.

തമിഴ് നാട്ടിലെ തിരുവള്ളൂരിലെ നാരായണപുരം എന്ന ഗ്രാമത്തിൽ കുടുംബത്തിലെ നാലാമത്തെ പെൺകുട്ടി ആയാണ് വേണ്ടാം ജനിക്കുന്നത്.

പെൺകുഞ്ഞിനെ ഒരു ഭാരം ആയി കരുതുന്ന സാമൂഹിക വ്യവസ്‌ഥിതിയും കുടുംബത്തിലെ ചിലരുടെ സമ്മർദ്ദവും ആണ്‌ അവൾക്ക് വേണ്ടാം എന്ന പേര് വരുവാൻ കാരണമായി തീർന്നത്.

എന്നാൽ എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ചു കൊണ്ട് അവൾ തന്റെ ഗ്രാമത്തിന്റെയും കുടുംബത്തിന്റെയും അഭിമാനമായി വളർന്നു. ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായിരുന്ന വേണ്ടാം ക്യാമ്പസ് ഇന്റർവ്യൂ വഴി ജപ്പാനിലെ പ്രശസ്തമായ കമ്പനിയിൽ ജോലി നേടി.

ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ക്യാമ്പസ് ഇന്റർവ്യൂ വഴി ജോലി കിട്ടുന്ന പതിനൊന്നു വിദ്യാർത്ഥികളിൽ ഒരാളാണ് വേണ്ടാം. പിന്നീട് വേണ്ടാമിനെ തിരുവള്ളൂർ ജില്ലാ കളക്റ്റർ ബാലികാ ശിശു ക്ഷേമ വിഭാഗത്തിന്റെ ബ്രാന്റ് അംബാസിഡർ ആയി നിയമിച്ചു.

വേണ്ടാമിന്റെ ജീവിതം ഏതൊരു പെൺകുട്ടിയ്ക്കും സമാനതകളില്ലാത്ത പ്രചോദനമാണ്.

ഇന്നും പല തരത്തിലുള്ള വിവേചനങ്ങൾ നിലനിൽ ക്കുന്ന ഈ സമൂഹത്തിന് വെളിച്ചം പകരുന്നതാണ് വേണ്ടാമിന്റെ ജീവിതം.

പാർവതി പി ചന്ദ്രൻ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു