മഴ കാത്തിരിക്കുന്ന വേഴാമ്പലുകളെപ്പോലെ ജനങ്ങളിൽ ഭൂരിപക്ഷംപേരും നവമായ ഒരു മാറ്റത്തിനായി കാത്തിരിക്കുകയായിരുന്നു.

Share News

എൻ്റെ പ്രിയ സഹോദരങ്ങളെ,കൊച്ചി കോർപറേഷനിലേക്കു ഈ വരുന്ന പത്താം തീയതി നടക്കാനിരിക്കുന്ന ഇലക്ഷൻ്റെ പ്രചരണം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കാനിരിക്കെ 35-ാം ഡിവിഷനിൽ V4 കൊച്ചിയുടെ സ്ഥാനാർത്ഥിയായ ഷാജി ജോസഫ് അറക്കൽ എന്ന ഞാൻ 6500 വോട്ടർമാരുള്ള എൻ്റെ ഡിവിഷനിലെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ച് V4 കൊച്ചിയെക്കുറിച്ചു പറഞ്ഞു എന്നെ പരിചയപ്പെടുത്തുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തുകഴിഞ്ഞു.

ഇന്നലെ ഉച്ചയോടെ ഞങ്ങൾ ഭവനസന്ദർശനം പൂർത്തിയാക്കുമ്പോൾ 35-ാം ഡിവിഷൻ്റെ നിരവധി പ്രശ്നങ്ങളും പോരായ്മകളും നേരിട്ടറിയുകയും പരാതികളും പരിവേദനങ്ങളും കേൾക്കുകയുമുണ്ടായി. മാറിമാറിവന്ന പരമ്പരാഗത രാഷ്ട്രീയക്കാരുടെ പൊയ്മുഖങ്ങൾ നാട്ടുകാരിൽ ഒട്ടനവധിപേർ ഞങ്ങൾക്കുമുന്നിൽ തുറന്നുകാട്ടി. മഴ കാത്തിരിക്കുന്ന വേഴാമ്പലുകളെപ്പോലെ ജനങ്ങളിൽ ഭൂരിപക്ഷംപേരും നവമായ ഒരു മാറ്റത്തിനായി കാത്തിരിക്കുകയായിരുന്നു. V4 കൊച്ചിയെ ഭൂരിപക്ഷം ജനങ്ങളും നെഞ്ചിലേറ്റിക്കഴിഞ്ഞതായി 35-ാം ഡിവിഷൻ്റെ വോട്ടർമാരുടെ വാക്കുകളിൽ സുവ്യക്തമാണ്. ഇതുതന്നെയാണ് V4 കൊച്ചിയുടെ 59 സ്ഥാനാർത്ഥികളുടെയും പ്രചരണാനുഭവം.

അറബിക്കടലിൻ്റെ റാണിയായ കൊച്ചി പുതുവസ്ത്രങ്ങളണിഞ്ഞു മനോഹരിയാകാൻ അണിയറയിൽ ഒരുങ്ങുകയാണ്. V4 കൊച്ചി അവളെ ലോകത്തിനുമുന്നിൽ മനോഹരിയായി നിറുത്തുകതന്നെചെയ്യും.

Shaji Joseph Arakkal

Share News