
രാജ്യത്ത് ദേശീയ ലോക്ക് ഡൗൺ നീട്ടി. ആരാധാനാലയങ്ങൾ തുറക്കുന്നതടക്കം നിരവധി ഇളവുകൾ നൽകി
ന്യൂഡൽഹി:രാജ്യത്ത് ദേശീയ ലോക്ക് ഡൗൺ നീട്ടി. ആരാധാനാലയങ്ങൾ തുറക്കുന്നതടക്കം നിരവധി ഇളവുകൾ നൽകിയാണ് ദേശീയ ലോക്ക്ഡൗൺ വീണ്ടും നീട്ടിയത്. ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതല്‍ ഇളവുകളാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നത്.
അഞ്ചാം ഘട്ടം ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുമെങ്കിലും എട്ടാം തീയതി മുതല്‍ ഇളവുകള്‍ നല്കിത്തുടങ്ങും. ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശപ്രകാരം തീവ്രബാധിത മേഖലകളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ നിയന്ത്രണങ്ങള്‍ മൂന്ന് ഘട്ടമായി നീക്കുകയാണ് ചെയ്യുന്നത്.
ജൂണ്‍ എട്ട് മുതലാണ് ആദ്യഘട്ടം, ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും അടക്കമുള്ളവ ജൂണ്‍ എട്ട് മുതല്‍ തുറക്കാം.ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് സാമൂഹിക അകലം ഉറപ്പുവരുത്തിയാകും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക.
ഹോട്ടലുകളുടെയും വ്യവസായകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനത്തിന് അടുത്ത മാസം എട്ടാം തിയതി മുതല്‍ തടസ്സമുണ്ടാകില്ല.
രണ്ടാം ഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനാണ് നിര്‍ദേശം. സ്‌കുളുകളും കോളജുകളും ട്രെയിനിങ്, കോച്ചിങ് സെന്ററുകള്‍ അടക്കമുള്ളവയും സംസ്ഥാന സര്‍ക്കാരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം തുറക്കാമെന്നാണ് നിര്‍ദേശത്തിലുള്ളത്. രക്ഷിതാക്കളോടടക്കം ചര്‍ച്ച ചെയ്തതിന് ശേഷം ജൂലൈ മുതല്‍ ഇവ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാം.
വിമാന സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച തീരുമാനം സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനിക്കും. തീവ്രബാധിത മേഖലകളില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതി നല്‍കുകയൊള്ളു. കണ്‍ടെയിന്മെന്റ് സോണുകള്‍ക്ക് പുറമേ രോഗബാധയുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ബഫര്‍ സോണുകളായി പ്രഖ്യാപിക്കുകയും ഇവിടങ്ങളില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വവീകരിക്കുകയും ചെയ്യേണ്ടതാണ്. ജില്ലാഭരണകുടത്തിനാണ് ഇതിന്റെ ചുമതല.