“പ്രണയ വിവാഹം : സമകാലിക പ്രവണതകൾ ” എന്ന വിഷയത്തെ ആസ്പദമാക്കി കെയ്റോസ് മീഡിയ നടത്തിയ വെബ്ബിനാർ ഹാക്ക് ചെയ്യപ്പെട്ടു.

Share News

“പ്രണയ വിവാഹം : സമകാലിക പ്രവണതകൾ ” എന്ന വിഷയത്തെ ആസ്പദമാക്കി കെയ്റോസ് മീഡിയ നടത്തിയ വെബ്ബിനാർ ഹാക്ക് ചെയ്യപ്പെട്ടു.

സെപ്റ്റംബർ 11-ാം തീയതി വൈകിട്ട് 7 മണി മുതൽ 8.30 മണി വരെ നടത്താൻ നിശ്ചയിച്ചിരുന്ന വെബ്ബിനാറാണ് തുടക്കത്തിലേ ഹാക്ക് ചെയ്തത്.
ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ കെയ്റോസ് മീഡിയ നടത്തിയ അന്താരാഷ്ട്ര വെബ്ബിനാറായിരുന്നു ഇത്.

സൂമിലൂടെ നടത്തുന്ന വെബ്ബിനാർ യൂട്യൂബായി ലിങ്ക് ചെയ്യാൻ സംഘാടകർ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു ഇതിന് കാരണം. സൂം അക്കൗണ്ട് ഹാക്ക് ചെയ്യാൻ വേണ്ടി പ്രോഗ്രാം തുടക്കുന്നതു വരെ അവർ കാത്തിരിക്കുകയായിരുന്നുവെന്ന് ഈ സംഭവത്തോട് കെയ്റോസ് മാസിക ചീഫ് എഡിറ്റർ ചാക്കോച്ചൻ ഞാവള്ളിയിൽ പ്രതികരിച്ചു.


വെബ്ബിനാറിന്റെ തുടക്കത്തിലേ ആഫ്രിക്കൻ വംശജരായ ആളുകളുടെ മുഖം കണ്ടത് സംഘാടകരിൽ സംശയം ഉളവാക്കി. തുടർന്ന് അശ്ശീല ചിത്രങ്ങൾ കണ്ടപ്പോഴാണ് വെബ്ബിനാർ ഹാക്ക് ചെയ്യപ്പെട്ട വിവരം മനസ്സിലാക്കുന്നത്. ഉടൻ തന്നെ ഈ വിവരം സംഘാടകർ പങ്കെടുത്തവർക്ക് കൈമാറിയെങ്കിലും അതിനും പരിഹാസരൂപേണയുള്ള മറുപടിയാണ് ലഭിച്ചത്.

ഇതിനാൽ പങ്കെടുത്തവരെയെല്ലാം ഒഴിവാക്കി വിശിഷ്ട അതിഥികളെ ഉൾപ്പെടുത്തി ചർച്ച നടത്തി റെക്കോഡ് ചെയ്യുകയായിരുന്നു. ഇത് കെയ്റോസ് മാസിക യൂട്യുബ് ചാനലിൽ കാണാൻ സാധിക്കും. ഹാക്കർമാരുടെ പ്രതികരണത്തിൽ നിന്നും ഇവർ വിദേശികളാണെന്ന നിഗമനത്തിലാണ് സംഘാടകർ .


നിർണായകമായ ചർച്ചകളിൽ ഇത്തരം കെണികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ചർച്ചകൾ കൂടുതൽ ജാഗ്രതയോടെ നടത്താൻ ഈ സംഭവം സഹായിക്കട്ടെ.

Share News