ആ അനുഭവം ഇന്നും അവിസ്മരണീയമാണ് – എം പി അബ്ദുസ്സമദ് സമദാനി
by SJ
ആ അനുഭവം ഇന്നും അവിസ്മരണീയമാണ്. രാമനാട്ടുകരക്കടുത്തുള്ള പെരുമുഖം സ്‌കൂളിൽ അഭിവന്ദ്യനായ അധ്യാപകൻ ബാലൻ മാസ്റ്ററുടെ യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. കണ്ണ് കാണാൻ കഴിയാത്ത ആയിശ സമീഹ എന്ന കൊച്ചു ബാലിക വേദിയിലേക്ക് വന്നപ്പോൾ എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് നിനച്ചില്ല. ഹൃദയം പൊട്ടി ആ ഇളം കുരുന്ന് പാടിയ ദുഃഖരാഗം കലാസ്വാദനത്തിന്റെയല്ല, ജീവിത ചിന്തയുടെ സന്ദർഭമാണ് സംജാതമാക്കിയത്. പിതാവിന്റെ കൂടെ അവൾ വേദിയിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ അവളുടെ അകക്കണ്ണിന്റെ വെളിച്ചത്തിൽ ഒരു ലോകം ജ്വലിച്ചതായി അനുഭവപ്പെട്ടു. #BlindGirl