മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്: ബിജെപി ലീഡ് ചെയ്യുന്നു
ഭോപ്പാൽ: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ ബിജെപി ലീഡ് ചെയ്യുന്നു. വോട്ടെട്ടുപ്പ് നടന്ന 28 സീറ്റുകളിൽ അഞ്ചിടത്ത് ബിജെപി ലീഡ് ചെയ്യുകയാണ്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പോലെ തന്നെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നിർണായകമാണ് ഉപതെരഞ്ഞെടുപ്പ്. ഒൻപത് സീറ്റുകളിൽ വിജയിച്ചാൽ മാത്രമേ ബിജെപിക്ക് അധികാരം നിലനിർത്താൻ സാധിക്കൂ.
അതേസമയം ഒരിക്കൽ പിടിച്ച അധികാരം തിരകെ പിടിക്കാനാണ് കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ശ്രമിക്കുന്നത്.