![](https://nammudenaadu.com/wp-content/uploads/2021/02/Screenshot_20210208-192152_Chrome.jpg)
കർഷക പ്രക്ഷോഭത്തിൽ കേന്ദ്രത്തിന് പിന്തുണ: പ്രമുഖരുടെ ട്വീറ്റിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ
മുംബൈ: കര്‍ഷക പ്രക്ഷോഭത്തിന് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച പിന്തുണയ്ക്ക് എതിരായ പ്രതികരണങ്ങള്‍ അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഗായിക ലത മങ്കേഷ്‌കര്‍ എന്നിവര്‍ ഉള്‍പ്പെടെ ട്വീറ്റ് ചെയ്തത് ബിജെപി സമ്മര്‍ദത്തെ തുടര്‍ന്നാണോ എന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കുന്നത്. പ്രമുഖരുടെ ട്വൂറ്റുകള്‍ക്ക് പിന്നില്‍ ബിജെപി സമ്മര്‍ദമുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തുവരികയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മഹാരാഷ്ട്ര ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ കണ്ടിരുന്നു.കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ടുള്ള പോപ് ഗായിക റിഹാന്നയുടെ ട്വീറ്റിന് പിന്നാലെ പുറത്തുവന്ന ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ട്വീറ്റുകള്‍ക്ക് ഒരേ സ്വഭാവവും ഉള്ളടക്കവുമാണെന്ന് സാവന്ത് പറഞ്ഞു.
അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി,സച്ചിന്‍,സൈന നെഹ്‌വാള്‍ തുടങ്ങി ‘ഇന്ത്യ ഒറ്റക്കെട്ട’് എന്ന ഹാഷ്ടാഗ് ക്യാമ്പയിനില്‍ വന്ന എല്ലാ ട്വീറ്റുകളും സമാന സ്വഭാവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അക്ഷയ് കുമാറിന്റെയും സൈന നെഹ്‌വാളിന്റെയും ട്വീറ്റിലെ കണ്ടന്റ് ഒന്നുതന്നെയായിരുന്നു. ഇതിനര്‍ത്ഥം സെലിബ്രിറ്റികളും ബിജെപി നേതാക്കളും തമ്മില്‍ ഈവിഷയത്തില്‍ ചര്‍ച്ച നടന്നിട്ടുണ്ട് എന്നാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യാന്‍ സെലിബ്രിറ്റികലെ ബിജെപി നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.’- അദ്ദേഹം പറഞ്ഞു. ട്വീറ്റുകളെക്കുറിച്ച് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കുമെന്ന് ആഭ്യന്ത്രമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.