
വിശപ്പിലൂടെയായാണ് മനുഷ്യൻ മറ്റെല്ലാ വികാരങ്ങളെയും അറിഞ്ഞത്…
ഭൂമിയിലെ ഏറ്റവും വലിയ വികാരം ,വിശപ്പാണ്
..!.വിശപ്പിലൂടെയായാണ് മനുഷ്യൻ മറ്റെല്ലാ വികാരങ്ങളെയും അറിഞ്ഞത്.
..അവന്‍ ആദ്യം കരഞ്ഞത് വിശപ്പു കൊണ്ടായിരിക്കണം
. കഴിക്കാന്‍ ഒന്നും കിട്ടാഞ്ഞതു കൊണ്ടായിരിക്കണം

ആദ്യമായി അവനു സങ്കടവും, ദേഷ്യവും വന്നത്. നിറഞ്ഞ വയറായിരിക്കണം അവനെ ആദ്യമായി സന്തോഷിപ്പിച്ചത്
.സമൂഹത്തിലും, ജീവിതത്തിലും ഒറ്റപ്പെട്ടുപോകുന്നവരെ ആദ്യം ആക്രമിക്കുക അവന്റെ വിശപ്പാണ്. അവനെ നിരായുധനാക്കി തളര്‍ത്തി ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന വിശപ്പ്

.പൊരിവെയിലത്ത് ജീവിതമാകുന്ന ഭാണ്ഡക്കെട്ടും തോളിലേറ്റി ഏന്തിയേന്തി കടന്നുപോകുന്ന മനുഷ്യന്റെ ശരീരത്തിലൂടെയും വിയര്‍പ്പ് ഒഴുകുന്നു. തിന്ന കൊഴുപ്പ് ഇല്ലാതാക്കാന്‍ ഓടുന്ന മനുഷ്യന്റെ ശരീരത്തിലൂടെയും വിയര്‍പ്പ് ഒഴുകുന്നു. ഈ അന്തരം കാലങ്ങളായി നിലനില്‍ക്കുന്നു.

നമ്മൾ കഴിക്കുന്ന പ്ലേറ്റിൽ ബാക്കിവെക്കുന്ന ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ കൺമുന്നിലും കാണാമറയത്തും ഉണ്ടെന്നുള്ള സത്യം ആരും മറക്കരുത്.ഒരു നേരത്തെ ആഹാരത്തിനായി എച്ചിലിലയില്‍ പരതുന്ന മനുഷ്യരുള്ള ഈ ലോകത്ത്, അത് പാഴാക്കുന്നവന്‍ കടുത്ത ശിക്ഷക്ക് അര്‍ഹരാണ്
.ഒരിക്കല്‍, ബാംഗ്ലൂരിലെ തെരുവില്‍ സ്വന്തം വിസര്‍ജ്യം ഭക്ഷിച്ചു വിശപ്പടക്കുന്ന ഒരാളെ കാണേണ്ടി വന്ന ദുരവസ്ഥ ആരോ പറഞ്ഞത് ഓർക്കുന്നു.
നമ്മുടെ മനസിലെ കാരുണ്യം, അത് നിലക്കാത്ത പ്രവാഹം ആകുമ്പോള്‍. അന്യന്റെ പരാധീനത സ്വന്തം വേദനയാകുമ്പോള്‍, അനീതിക്കെതിരെ ശക്തമായി ശബ്ദം ഉയര്‍ത്തുമ്പോള്‍ അവിടെ ദൈവം അവതരിക്കും.

നാം നമ്മിലൂടെ ദൈവത്തെ കാണും. വിശക്കുന്ന ഓരോ ജീവിയിലും, കേണപേക്ഷിക്കുന്ന ഈശ്വരനെ കാണാന്‍ നമുക്ക് കഴിയട്ടെ..
.വിശക്കുന്നവന്റെ മുമ്പിൽ ദൈവത്തിനു ആഹാരമായേ പ്രത്യക്ഷപ്പെടാനാവൂ…വിശക്കുന്നവന് ഒരുനേരത്തെ ആഹാരം കൊടുത്തു വിശപ്പടക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ, ഒരു സംശയം വേണ്ട, അതാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ നന്മയും, പുണ്യ പ്രവർത്തിയും.
..ഒരു വയറെങ്കിലും നമ്മളെ കൊണ്ട് നിറയ്ക്കാന്‍ പറ്റിയാല്‍, അതിലും വലിയ പുണ്യം വേറെ ഇല്ല..
.തെരുവോരങ്ങളിൽ വിശപ്പിന്റെ വിളികൾ ഇനിയും ഉയരാതിരിക്കട്ടെ…. ഉയർന്നാൽ തന്നെ അതു കേൾക്കാൻ നമ്മുടെ മനസ്സിന്റെ കാതുകൾക്ക് കഴിയട്ടെ..
.. കടപ്പാട് ; M4 motivation