കോവിഡ് :സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു

Share News

റിയാദ് : കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍‌ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒരുവുംപുറം സ്വദേശി മീന്‍പിടി ഹൗസില്‍ മുഹമ്മദ് ശരീഫ് (50) ആണ് മരിച്ചത്. ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.

കോവിഡ് ലക്ഷണങ്ങളോടെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പതിനഞ്ച് വര്‍ഷത്തോളമായി ദമ്മാമില്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഭാര്യയും രണ്ട് പെണ്‍ മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്. ഇതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച്‌ മരിക്കുന്ന മലയാളികളുടെ എണ്ണം 40 ആയി

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു