വിവാഹ രജിസ്ട്രേഷൻ: പുതിയ നിര്‍ദേശം അപലപനീയമെന്നു മാതൃവേദി

Share News

കൊച്ചി: രജിസ്റ്റര്‍ വിവാഹിതരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന നിര്‍ദേശം അപലപനീയമെന്നു അന്തര്‍ദേശിയ സീറോ മലബാര്‍ മാതൃവേദി.

നിര്‍ദേശം അംഗീകരിക്കാന്‍ കഴിയുന്നതല്ല. സര്‍ക്കാര്‍ അത് പ്രാബല്യത്തില്‍ കൊണ്ടുവരില്ലെന്നാണു പ്രതീക്ഷയെന്നും മാതൃവേദി എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.

പ്രസിഡന്‍റ് ഡോ. കെ. വി. റീത്താമ്മ അധ്യക്ഷത വഹിച്ചു. മാതൃത്വം നവയുഗസൃഷ്ടിക്കായി എന്ന മാതൃവേദിയുടെ ദര്‍ശനം മുന്‍നിര്‍ത്തി വിശ്വാസജീവിതം, ശുചിത്വസംസ്കാരം, ഭക്ഷ്യ പരമാധികാരം, സ്ത്രീസുരക്ഷ എന്നീ ലക്ഷ്യങ്ങളെക്കുറിച്ചു യോഗത്തിൽ ചർച്ച നടന്നു.

ഡയറക്ടര്‍ ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍ കൂനന്‍, റോസിലി പോള്‍ തട്ടില്‍, ടെസി സെബാസ്റ്റ്യന്‍, അന്നമ്മ ജോണ്‍ തറയില്‍, റിന്‍സി ജോസ്, ബീന ബിറ്റി, മേഴ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Share News