ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ സഹോദരന്‍ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കൽ നിര്യാതനായി
പാലാ : ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സഹോദരനും പാലാ ബാറിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കൽ നിര്യാതനായി.
ചേർപ്പുങ്കൽ മാർ സ്ലീവാ ഹോസ്പിറ്റലിൽ അല്പസമയം മുൻപായിരുന്നു മരണം. മൂന്ന് മക്കളിൽ രണ്ടുപേരും ഇപ്പോൾ വിദേശത്താണ്.
സംസ്കാര ചടങ്ങുകൾ സംബന്ധിച്ച തീരുമാനം പിന്നീട് .