
മരണത്തിനപ്പുറം വ്യത്യസ്ത വ്യക്തികളിലൂടെ ഇനി കെൽവിൻ ജീവിക്കും അനശ്വരനായി നമ്മുടെ മനസ്സിലും..
.അകാലത്തിൽ പൊലിഞ്ഞ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ്-16 ലെ വലിയ പറമ്പിൽ ജോയി മകൻ #കെൽവിൻ#ജോയി 8 പേർക്ക് പുതുജീവനേകിയാത്രയായി
.ജീവിച്ചിരിക്കുമ്പോൾ തന്നെ താൻ മരണപ്പെട്ടാൽ തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന് മാതാപിതാക്കളോട് കെൽവിൻ പറയുമായിരുന്നു അത് അക്ഷരംപ്രതി സംഭവിച്ചു
…മസ്തിഷ്ക്കാഘാതം സംഭവിച്ചു ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെൽവിന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലായെന്ന് അറിഞ്ഞ് മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ജോയി- മാർഗ്ഗരറ്റ് ദമ്പതികൾ തയ്യാറാവുകയായിരുന്നു.
കെൽവിന്റെ #ഹൃദയം, #കരൾ, #വൃക്കകൾ, #ചെറുകുടൽ, #ഇരു#കൈകൾ, #നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്.
മരണത്തിനപ്പുറം വ്യത്യസ്ത വ്യക്തികളിലൂടെ ഇനി കെൽവിൻ ജീവിക്കും അനശ്വരനായി നമ്മുടെ മനസ്സിലും.
.പ്രിയ കെൽവിന്റെ ദീപ്തമായ സ്മരണയ്ക്കു മുന്നിൽ ബാഷ്പാജ്ജലികൾ
കെൽവിന്റെ മാതാപിതാക്കളുടെ ധീരവും കരുണയും നിറഞ്ഞ മാതൃകയായ മനസ്സിന് ഹൃദയത്തോട് ചേർത്ത് നന്ദി….#
