ഇന്ന് ലോഹിതദാസിന്റെ ഓർമദിനം.പച്ചയായ സിനിമാ ആവിഷ്കാരം കൊണ്ട് പ്രേക്ഷകമനസ്സിൽ ഇടം നേടിയ വലിയ കലാകാരന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.

Share News

ഇന്ന് ലോഹിതദാസിന്റെ ഓർമദിനം.

പച്ചയായ സിനിമാ ആവിഷ്കാരം കൊണ്ട് പ്രേക്ഷകമനസ്സിൽ ഇടം നേടിയ വലിയ കലാകാരന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.

ഭൂതക്കണ്ണാടി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിൽ കഴിവുറ്റ സംവിധായക ശ്രേണിയിൽ ഉയർന്ന് വന്ന അദ്ദേഹം കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരാജയനായക കഥാപാത്രങ്ങളെയും മലയാളപ്രേക്ഷകർക്ക് മുന്നിൽ തുറന്നവതരിപ്പിച്ചു.

അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കിരീടത്തിലെ, മോഹൻലാൽ അഭിനയിച്ച് അനശ്വരമാക്കിയ സേതുമാധവൻ.തിരക്കഥാകൃത്ത്, നാടകരചയിതാവ്,നിർമാതാവ്,സംവിധായൻ എന്നിങ്ങനെ വ്യത്യസ്തമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സിബി മലയിൽ സംവിധാനം ചെയ്ത ‘തനിയാവർത്തനം’എന്ന സിനിമക്ക് ആദ്യമായി തിരക്കഥ രചിച്ചു

. എം. ടി. വാസുദേവൻ നായർ കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും ശക്തനായ തിരക്കഥാകൃത്ത് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുള്ള ജനവിഭാഗങ്ങളുടെ പച്ചയായ ജീവിതങ്ങളെയും അതിജീവനത്തെയും അധികം നിറങ്ങൾ കൂട്ടി കലർത്താതെ അദ്ദേഹം ആവിഷ്കരിച്ചു.

മുപ്പത്തി അഞ്ച് സിനിമകൾക്ക് തിരക്കഥ എഴുതിയ അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള കേരളസംസ്‌ഥാന ചലച്ചിത്ര പുരസ്കാരം, തിരക്കഥയ്ക്കുള്ള കേരള ഫിലിം ക്രിറ്റിക്സ് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.

ഒരുപിടി ജീവനുള്ള കഥാപാത്രങ്ങളെ മലയാള സിനിമക്ക് സമ്മാനിച്ച് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ അദ്ദേഹം ഇന്നും ജീവിക്കുന്നു.

പാർവതി പി ചന്ദ്രൻ

Writer

Parvathy P Chandran a writer from Idukki Kolapra Thodupuzha. Profession is Teaching as Assistant Professor Central University Kasargodu Kerala.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു