ബ്രിട്ടീഷുകാരുടെ നാട്ടിൽ നടന്ന ഗാന്ധിജയന്തി ആഘോഷത്തിന്റെ ഒരു ഓർമ്മക്കുറിപ്പ് ….
2010ൽ യുകെ മാഞ്ചസ്റ്ററിൽ നടത്തിയ ഗാന്ധി സ്മൃതി യാത്ര… 10 വർഷം മുൻപ് ചരിത്രത്തിന്റെ കനകത്താളിൽ ഇടം പിടിച്ച ദിവസം ….ഈ കൊറോണ കാലം എന്നെ ചിന്തിപ്പിക്കുന്നത് ഇനി ഒരിക്കൽ എങ്കിലും ഇങ്ങനെ ഒരു ചരിത്രം ആവർത്തിക്കാൻ സാധിക്കുമോ?…..
ബ്രിട്ടീഷ് മണ്ണിൽ അവരുടെ വഴിയോരത്തുകൂടെ നമ്മുടെ മഹാത്മജിയുടെ വലിയ ഒരു ചിത്രവും പിടിച്ചു കൊണ്ട് യാത്ര നടത്തി.അതും ഗ്രെയ്റ്റർ മാഞ്ചസ്റ്റർ പോലീസു കാവലോടുകൂടി.അങ്ങനെ മഹാത്മജി ബ്രിട്ടീഷ് മണ്ണിൽതന്നെ ആദരിക്കപ്പെട്ടു… ബ്രിട്ടീഷ് കറന്‍സിയില്‍ ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്തുവെന്നത് ചരിത്രം.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ യൂറോപ്പ് കോർഡിനേറ്ററും ഒ. ഐ .സി സി യുകെ ജോയിന്റ് കൺവീനറുമായ ഡോ.ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കലിന്റെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി ആഘോഷം മാഞ്ചസ്റ്റർ മുൻ എം.പി.പോൽ ഗോഗിൻസ് ഉത്ഘാടനം ചെയ്തു.നൂറു കണക്കിന് മാഞ്ചസ്റ്റർ മലയാളികൾ ഗാന്ധി സ്‌മൃതി യാത്രയിൽ പങ്കെടുത്തു.
ബ്രിട്ടീഷുകാർ പോലും ഇന്നും എന്നും ആദരിക്കുന്ന നമ്മുടെ മഹാത്മജി… മുൻ മന്ത്രിയും മാഞ്ചസ്റ്റർ എം. പിയുമായ ശ്രീ പോൾ ഗോഗിൻസ് മഹത്മജിക്ക് പുഷ്പാർച്ചന നടത്തുന്നു. 2013ൽ ഹൃദയാഘാതം മൂലം അദ്ദേഹം മരണപെട്ടു എന്റെ ഏറ്റവും നല്ല സ്നേഹിതൻ അന്ന് നഷ്ടപ്പെട്ടു.ഞാൻ ബ്രിട്ടീഷ് പാർലമെന്റിൽ മത്സരിക്കണം എന്ന് എന്നെ പ്രോത്സാപ്പിച്ച സ്നേഹിതൻ.2017 ൽ അദ്ദേഹത്തിന് കൊടുത്ത വാക്ക് ഞാൻ പാലിച്ചു . 2017 ജൂൺ മാസം അദ്ദേഹത്തിന്റെ മണ്ഡലത്തിൽ തന്നെ ഞാൻ ബ്രിട്ടീഷ് പാർലമെന്റിൽ എം.പി സ്ഥാനാർത്ഥിയായി മത്സരിച്ചു ചരിത്രത്തിൽ ഇടം നേടി എന്നതും എനിക്ക് അഭിമാനം ഉളവാക്കുന്നു.
ഗാന്ധിജി പ്രകടിപ്പിച്ച നിർഭയത്വവും മതമൈത്രിയും സ്ത്രീപങ്കാളിത്തവും കലർപ്പില്ലാത്ത ജനാധിപത്യ ബോധവും യുക്തിസഹമായ സമരതന്ത്രവും നമുക്ക് ആത്മവിശ്വാസം പകരേണ്ടതാണ്.
ഏവർക്കും എന്റെ ഗാന്ധി ജയന്തി ആശംസകൾ…………
Dr Luckson Francis Augustine
British Parliament MP Candidate of Sale East Constituency (June 2017) &
IOC Europe Coordinator