ദയാവധം അഥവാ എവുത്തനേസ്യ എന്നത് മനുഷ്യ ജീവനോട് തന്നെ ചെയ്യുന്ന പാതകവും, നിഷ്കളങ്ക ജീവിതത്തോട് നേരിട്ട് ചെയ്യുന്ന അപരാധവും
ദയാവധം അഥവാ എവുത്തനേസ്യ എന്നത് മനുഷ്യ ജീവനോട് തന്നെ ചെയ്യുന്ന പാതകവും, നിഷ്കളങ്ക ജീവിതത്തോട് നേരിട്ട് ചെയ്യുന്ന അപരാധവും ആണ് എന്ന് വത്തിക്കാനിലെ വിശ്വാസ തിരുസംഘം നല്ല സമരിയാക്കാരൻ എന്ന പേരിൽ ഇറക്കിയ സമരിത്താനൂസ് ബോനുസ് എന്ന രേഖയിൽ പറഞ്ഞു.
സമരിത്താനൂസ് ബോനൂസ് എന്ന രേഖയിൽ ഗുരുതരനിലയിൽ കഴിയുന്നതും, മരണത്തെ മുന്നിൽ കാണുന്നതും ആയ രോഗികളുടെ പരിചരണത്തെ സംബന്ധിക്കുന്ന കാര്യങ്ങൽ ആണ് വിശ്വാസ തിരുസംഘം ഇന്ന് വത്തിക്കാനിൽ നിന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുയോജ്യമയ മരണവും, ജീവിത മൂല്യവും തമ്മിലുള്ള ബന്ധത്തെ ഒരുമിച്ച് കൊണ്ട് പോകേണ്ടതാണ് എന്നും, അനുകമ്പയോട് കൂടിയ ദയാവധവും, പരസഹായതോട് കൂടെയുള്ള ആത്മഹത്യയും ജീവന് എതിരായതാണ് എന്നും ഈ രേഖ പറയുന്നുണ്ട്. കൂടാതെ അന്തർദേശീയമായി കാരുണ്യവധം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ചില രാജ്യങ്ങളിൽ, പ്രത്യേകിച്ച് ചില യൂറോപ്യൻ ക്രിസ്തീയ രാജ്യങ്ങളിൽ നിയമ നിർമാണം നടത്തുന്നതിനെ വിമർശിച്ച് കൊണ്ടും, സഭയുടെ പരമ്പരാഗതമായ പഠനങ്ങൾ പങ്കുവച്ചുമാണ് ഈ രേഖ പുറ തിറക്കി യി രിക്കുന്നത്…
നെതർലൻ്സ്, ബെൽജിയം, ലക്സംബർഗ് എന്നീ രാജ്യങ്ങളെ പോലെ സ്പെയിനും നിയമപരമായി കാരുണ്യ വധം പ്രോത്സാഹിപ്പിക്കുന്ന നാലാമത്തെ രാജ്യമാകുവാൻ ഒരുങ്ങുന്നതിന്റെയും, കൂടാതെ പോർച്ചുഗലും ഇതിനുള്ള ഒരുക്കത്തിൽ ആണ്… എന്നാൽ ജർമനിയിലെ സുപ്രീകോടതി കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ അനുകൂല തീരുമാനതിന് വേണ്ടി വിധിച്ചിരുന്നു… ദയാവധം എന്ന വേദനകൂടാതെ മാനസികമോ, ശാരീരികമോ ആയ രോഗങ്ങൾ ഉള്ളവരെ കൊല്ലുന്നതും, പരസഹായതോടെയുള്ള ആത്മഹത്യയും മനുഷ്യജീവന് തന്നെ എതിരാണ് വ്യക്തമാകുന്നു.
എന്നാൽ ക്രിസ്തീയ വീക്ഷണത്തിൽ മാനുഷിക അനുകമ്പ ജീവനെ വളർത്തുന്നതും പരിപോഷിപ്പിക്കുന്നതും ആണ്. ഒറ്റപ്പെടലിന്റെ കാരണമായ തികഞ്ഞ വ്യക്തിവാദത്തിന്റെ ലക്ഷണങ്ങൾ ആണ് ദായവധവും പരസഹായത്തോടെയുള്ള ആത്മഹത്യയും… ഇവ രണ്ടും അവസരം കൊണ്ടും സാഹചര്യം കൊണ്ടും അതിൽ തന്നെ തെറ്റാണ് എന്നും നല്ല സമരിയാകാരൻ എന്ന രേഖയിൽ പറയുന്നു… വിശ്വാസ തിരുസംഘം ചെയർമാൻ കർദിനാൾ ലൂയിസ് ലദ്രിയയാണ് ഇത് വത്തിക്കാൻ മീഡിയയിലൂടെ വിവരിച്ചത്…
വത്തിക്കാനിൽ നിന്ന് ഫാ. ജിയോ തരകൻ
തൃശൂർ അതിരൂപത.