മകനെ മർദ്ദിച്ച കേസിൽ മാതാവും ബന്ധുവും അറസ്റ്റിൽ
പനമരം : പത്ത് വയസ്സുകാരനായ മകനെ മർദ്ദിച്ച കേസിൽ മാതാവും ബന്ധുവും പിടിയിൽ. കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിലെ ചീയമ്പത്താണ് സംഭവം. ശാരീരികമായി ഉദ്രവിച്ചെന്ന സ്വന്തം മകൻ്റെ പരാതിയിൻമേലാണ് നടപടി. കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞു കഴിയുകയാണ് കുട്ടിയുടെ മാതാവും പിതാവും. മകൻ അച്ഛനോടൊപ്പമാണ് കഴിയുന്നത്.
ബുധനാഴ്ച്ചയാണ് പ്രതികളെ പോലീസ് പിടികൂടുന്നത്. പിതാവും കുട്ടിയും കഴിയുന്ന വീട്ടിലെ പറമ്പിൽ വെച്ച് മാതാവും ബന്ധുവും കല്ലെറിഞ്ഞും വടികൊണ്ടെറിഞ്ഞും പരിക്കേൽപ്പിച്ചതായി കുട്ടിയുടെ പരാതി. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുകയും
ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ വീഡിയോ കോൺഫ്രൻസ് വഴി ഹാജറാക്കിയ പ്രതികളെ റിമാണ്ടും ചെയ്തു. കേണിച്ചിറ അഡീഷണൽ എസ്.ഐ. കെ.വി. സജിമോൻ, വി.കെ. ഏലിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.