ഉന്തുവണ്ടിയിൽ പുസ്തകങ്ങൾ വിറ്റിരുന്ന “മുഹമ്മദ്‌ ഇക്കയെ” ആ കാലയളവിൽ അവിടെ പഠിച്ചിരുന്ന ആരും മറക്കാൻ ഇടയില്ല. കോളേജിലെ ഓരോ വിദ്യാർത്ഥികളെയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്ന വ്യക്തി.

Share News

30 വർഷം കളമശ്ശേരി St. Pauls College മുൻപിൽ ഒരു ഉന്തുവണ്ടിയിൽ പുസ്തകങ്ങൾ വിറ്റിരുന്ന “മുഹമ്മദ്‌ ഇക്കയെ” ആ കാലയളവിൽ അവിടെ പഠിച്ചിരുന്ന ആരും മറക്കാൻ ഇടയില്ല.

കോളേജിലെ ഓരോ വിദ്യാർത്ഥികളെയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്ന വ്യക്തി. തന്റെ കൈയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങാൻ വരുന്ന കുട്ടികളെ കാശ് കൈയിലില്ല എന്ന് പേരിൽ ഒരിക്കൽ പോലും മടക്കി അയച്ചിട്ടില്ല. ഇക്ക എപ്പോഴും പറഞ്ഞിരുന്ന വാചകമാണ് “നമ്മൾ ഇവിടൊക്കെ തന്നെ ഉണ്ടല്ലോ മക്കളെ ഉള്ളപ്പോ തന്നാ മതി”. നമുക്ക് വേണ്ട പുസ്തകങ്ങൾ author പേരൊക്കെ ചോദിച്ചു, പിന്നീട് എത്തിച്ചു തരാറുമുണ്ട്. പരീക്ഷസമയത്തു ഓടി പാഞ്ഞു പോകുന്ന പിള്ളേരോട് “പേനയൊക്കെ ഉണ്ടോടാ, ഇല്ലേൽ ഇത് കൊണ്ടുപോ” എന്ന് സ്നേഹത്തോടെ പേനയും കൈയിൽ കൊടുത്തുവിടും. മഴയും മഞ്ഞും വെയിലുമെല്ലാം St.Pauls-നോടൊപ്പം പങ്കിട്ട മനുഷ്യൻ. എന്നും St. Pauls- ന്റെ വാതിൽക്കൽ നിറപുഞ്ചിരിയോടെ നിന്നിരുന്ന ആ സ്നേഹനിധിയായ വ്യക്തിയുടെ 3- ആം ചരമ വാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ ഓർമകൾക്ക് ഒരായിരം പ്രണാമം 🙏💐

നവ്യ കെ.ബി

St.paul’s College, Kalamassery

Share News