അക്ഷരങ്ങളുടെ ലോകത്തെ വ്യത്യസ്തനായ വ്യക്‌തിത്വം.ഇത് മുരളീധരൻ മാഷിന്റെ ജീവിത യാത്ര.
അക്ഷരങ്ങളുടെ ലോകത്തെ വ്യത്യസ്തനായ വ്യക്‌തിത്വം.ഇത് മുരളീധരൻ മാഷിന്റെ ജീവിത യാത്ര
.കാടിനുള്ളിൽ കാടിന്റെയും നാടിന്റെയും അറിവുകൾ പങ്കു വച്ചു ഒരു അധ്യാപകൻ.ഇടമലക്കുടിയിലെ ട്രൈബൽ എൽ. പി സ്കൂളിൽ അധ്യാപകനായി എത്തിചേർന്ന മുരളി മാഷ് കഴിഞ്ഞ ഇരുപത് വർഷങ്ങളായി ഗോത്രവിഭാഗക്കാർക്ക് ഒപ്പം അവരിൽ ഒരാളായി കഴിയുന്നു.
ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ സന്നദ്ധ പ്രവർത്തകനായിരുന്ന മുരളീധരൻ മാഷ് ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിൽ എത്തി ചേർന്നത് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.പിന്നീട് അദ്ദേഹം അവിടുത്തെ ഏകാധ്യാപക വിദ്യാലയത്തിന്റെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. അവിടുത്തെ ഗോത്രവിഭാഗക്കാർക്ക് ഒപ്പം അവരുടെ കുടിലുകളിൽ കഴിഞ്ഞും അവർക്കൊപ്പം കൃഷി ചെയ്തും അദ്ദേഹം അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറി.ആദ്യമൊക്കെ കുട്ടികളുടെ പഠനസൗകര്യങ്ങൾ വർ ദ്ധിപ്പിക്കുന്നതിൽ സ്വന്തം വരുമാനത്തിൽ നിന്നു തന്നെ പങ്കുവക്കാൻ ശ്രദ്ധിച്ചു.പിന്നീട് തന്റെ ആത്മാർത്ഥമായ പരിശ്രമത്തിലൂടെ പ്രാഥമിക വിദ്യാഭ്യാസത്തിന് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും മാഷ് വഴിയായി അവർക്ക് ലഭിച്ചു.
നിസ്വാർത്ഥമായി അവരെ സാമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടു വരുവാൻ വേണ്ടുന്നതെല്ലാം മാഷ് ചെയ്തു. കാടിന്റെ മക്കളെ പഠനത്തിലും കലാസാംസ്‌കാരിക പ്രവർത്തനങ്ങളിലുമെല്ലാം പ്രാവീണ്യമുള്ളവരാക്കി തീർത്തു. അവരെല്ലാവരും സംസ്ഥാനത്തുള്ള മറ്റു കുട്ടികളെപോലെ തന്നെ സമർഥരാണ് എന്നദ്ദേഹം തെളിയിച്ചു.
രണ്ടു പതിറ്റാണ്ടു കാലം അവർക്കായി ജീവിച്ച വേളയിലും മുരളി മാഷിന് തികഞ്ഞ ചാരിതാർത്ഥ്യമാണ് ഉള്ളത്. അവരുടെ അനുഭവങ്ങളെ തന്റെ ‘ഇടമലക്കുടി ഊരും പൊരുളും’ എന്ന പുസ്തകത്തിലൂടെ അദ്ദേഹം പുറം ലോകത്തിന് കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തിന് ആദരസൂചകമായി 2014 ലിൽ ഹെലൻ അസരിയ്ബ് ശ്രേഷ്ഠ അവാർഡും അദ്ദേഹത്തെ തേടി എത്തി.
കാടിന്റ മക്കളിലേക്ക് അറിവിന്റെ വെളിച്ചം പകരുകയും അവരെ കൈപിടിച്ചു ഉയർത്തുകയും ചെയ്ത മുരളീധരൻ മാഷിന്റെ ജീവിതം എല്ലാവർക്കും മാതൃകയും പ്രചോദനവുമാണ്.
Parvathy P Chandran
Writer