നാടിന്റെ നന്മക്കായി അച്ചന്റെ സംഗീതവഴികൾ.
ആത്മീയ രംഗത്തെന്നപോലെ തന്നെ സാമൂഹ്യ രംഗത്തും ശ്രദ്ധേയനായ ഫാ. പ്രെയ്സ് തൈപ്പറമ്പിൽ രാഷ്ട്രീയ രംഗത്തെ മൂല്യ ശോഷണങ്ങൾക്കെ തിരെയും വോട്ടർമാരുടെ നിസ്സഹായതയും ബോധ്യപ്പെടുത്തി നവോദയ മീഡിയ ഗാനത്തിന്റെ ഈണവുമായി അച്ചൻ വിളിച്ചോതുന്ന പാട്ടിന്റെ വഴികൾ ഇതിനകം നവസാമുഹ്യ മാധ്യമങ്ങളിൽ അനവധി പേരുടെ ശ്രദ്ധയും, പ്രശംസയും നേടി.
2018 ലെ വെള്ളപൊക്ക സമയത്തും, കോവിഡ് ലോക്ക് ഡൌൺ കാലത്തും ഒട്ടേറെ പേർക്ക് സഹായഹസ്‌തവുമായി മുൻനിരയിൽ ഉണ്ടായിരുന്നു പ്രെയ്സ് അച്ചൻ. ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിലും സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിലും ജാതി നോക്കാതെ ആത്മീയരംഗത്തെന്ന പോലെ തന്നെ ശ്രദ്ധയോടെ ഇടപെട്ടു പ്രവർത്തിക്കുന്ന ഫാ. പ്രെ യ്സ് തൈപ്പറമ്പിൽ സി. എസ്. ഐ. സിനഡ് എക്സിക്യൂട്ടീവ് അംഗവും കൊച്ചിൻ ഡയോസിസ് സോഷ്യൽ ബോർഡ് ഡയറക്ടർ കൂടിയാണ്.