മുസ്ലീം/ നാടാര്‍ ഗേള്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Share News

2020-21 അധ്യയന വര്‍ഷത്തെ മുസ്ലീം/ നാടാര്‍ ഗേള്‍സ് സ്‌കോളര്‍ഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തില്‍ സമര്‍പ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബര്‍ ഏഴിനകം www.dcescholarship.kerala.gov.in ല്‍ അപ്ലോഡ് ചെയ്യണം. മാനുവല്‍ ആയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2306580, 9446096580.

Share News