മുതലപ്പൊഴി ഹാർബർ ഉദ്ഘാടനം ചെയ്തു…….

Share News

മൽസ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിനും, മൽസ്യത്തൊഴിലാളികളുടെ പരിപൂർണ്ണ സംരക്ഷണം ഉറപ്പു വരുത്തുന്നതിനുമായി തിരുവനന്തപുരത്ത് മുതലപ്പൊഴി ഹാർബർ തുറന്നു.

40 കോടി രൂപ ചിലവഴിച്ചാണ് സംസ്ഥാന ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഹാർബർ നിർമ്മാണം പൂർത്തീകരിച്ചത്.നിർമ്മാണ പ്രവൃത്തികൾ നേരത്തെ തന്നെ പൂർത്തീകരിച്ചിരുന്നെങ്കിലും തുറമുഖ ചാനലിൽ മണ്ണ് അടിഞ്ഞതിനാൽ മൽസ്യബന്ധന യാനങ്ങൾക്ക് കരയ്ക്കെത്താൻ സാധിച്ചിരുന്നില്ല.തുറമുഖ ചാനൽ 6 മീറ്റർ ആഴത്തിൽ ഡ്രഡ്ജ് ചെയ്തെങ്കിൽ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമായിരുന്നുള്ളു

.നിരവധി തവണ ടെന്റർ ചെയ്തെങ്കിലും ടെന്റർ എടുത്തവർക്ക് ചാനലിൽ നിന്നും വലിയ പാറകൾ പുറത്തെടുത്ത് ആഴം കൂട്ടാൻ കഴിഞ്ഞില്ല.ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് അദാനി ഗ്രൂപ്പും സംയുക്തമായി നടത്തിയ പ്രവർത്തനങ്ങൾ വഴി ചാനലിലെ ആഴം കൂട്ടി മൽസ്യബന്ധന യാനങ്ങൾ കരയ്ക്കടുപ്പിക്കാൻ സാധിച്ചു..പദ്ധതിയുടെ ഭാഗമായി താഴംപള്ളി ഭാഗത്ത് 420 മീറ്റർപുലിമുട്ട്, 150 മീറ്റർ വാർഫ്, ലേല ഹാൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്

.പെരുമാതുറ ഭാഗത്ത് 480 മീറ്റർ നീളമുള്ള പുലിമുട്ടാണ് പൂർത്തിയായിട്ടുള്ളത്.ഇവിടെയും പ്രത്യേക ലേല ഹാൾ സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ്, അപ്രോച്ച് റോഡ്, പാർക്കിംഗ് ഏരിയ ,ലോക്കർ മുറികൾ, ടോയ്ലറ്റ് ബ്ലോക്ക്, ഗേറ്റ് ഹൗസ്, സെക്യൂരിറ്റി റൂം, ജലവിതരണ സംവിധാനം, വൈദ്യുതീകരണം എന്നി പ്രവൃത്തികളും പൂർത്തീകരിച്ചതിനു ശേഷമാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.പൂനയിലെ CWPRS ആണ് ഹാർബറിന്റെ നിർമ്മാണത്തിനാവശ്യമായ മോഡൽ സ്റ്റഡി നടത്തിയത്.സ്റ്റഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർ.കെ.വി.വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണത്തിനുള്ള തുക കണ്ടെത്തിയത്…

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു