ഇന്ന് മുട്ടത്തു വർക്കിയുടെ ചരമവാർഷികദിനം-.കേരളത്തിലെ കിഴക്കൻ മലയോരഗ്രാമങ്ങളിലെ അദ്ധ്വാനികളായ മനുഷ്യരുടെ ജീവിതസംസ്കാരത്തെ ആവിഷ്കരിച്ച എഴുത്തുകാരൻ.

Share News

ഇന്ന് മുട്ടത്തു വർക്കിയുടെ ചരമവാർഷികദിനം(മെയ് 28).

കേരളത്തിലെ കിഴക്കൻ മലയോരഗ്രാമങ്ങളിലെ അദ്ധ്വാനികളായ മനുഷ്യരുടെ ജീവിതസംസ്കാരത്തെ ആവിഷ്കരിച്ച എഴുത്തുകാരൻ.അദ്ധ്വാനിച്ചും മനുഷ്യസഹജമായി കലഹിച്ചും ഇണങ്ങിയും മണ്ണിനോട് പൊരുതിയും മനുഷ്യൻ ആർജിച്ചെടുത്ത ജീവിതം ആണ് രചനകളിൽ ഉള്ളത്. ഇണപ്രാവുകൾ, പാടാത്ത പൈങ്കിളി, ഒരു കുടയും കുഞ്ഞു പെങ്ങളും, മറിയക്കുട്ടി, ഫിഡിൽ തുടങ്ങിയവയാണ് പ്രധാനകൃതികൾ.സ്ത്രീധനം പോലെ ഉള്ള സാമൂഹ്യവിപത്തുകൾക്ക് എതിരെയും അന്ധവിശ്വാസങ്ങൾക്ക് എതിരെയും ശബ്ദിച്ചവരായിരുന്നു മുട്ടത്തു വർക്കിയുടെ കഥാപാത്രങ്ങൾ.സ്ത്രീ പുരുഷഭേദമന്യേ അദ്ധ്വാനികളും സ്വയംപര്യാപ്തരുമായ കഥാപാത്രങ്ങളാൽ സമ്പന്നമാണ് വർക്കിയുടെ കഥാലോകം.സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാമുഖ്യത്തെ പറ്റിയും അദ്ദേഹത്തിന്റെ രചനകൾ ഓർമിപ്പിക്കുന്നു.

പാർവതി പി ചന്ദ്രൻ
Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു