ഇത് എന്റെ പുഴ, നമ്മുടെ പുഴ , മൂവാറ്റുപുഴ….

Share News

ഇത് എന്റെ പുഴ, നമ്മുടെ പുഴ , മൂവാറ്റുപുഴ….ഇത് ഒരു യാത്ര വിവരണമല്ല.. നമ്മൾ കണ്ടിട്ടുള്ള മൂവാറ്റുപുഴയുടെ ചില കാഴ്ചകളുടെ, ഒരു വ്യത്യസ്ഥ കോണിലൂടെയുള്ള ചില ചിത്രങ്ങൾ ഏവർക്കുമായ് പങ്കുവയ്ക്കുന്നു. എറണാകുളം ജില്ലയുടെ ഭാഗമാണ് മൂവാറ്റുപുഴ. തൃശൂരിനും കോട്ടയത്തിനും മധ്യേ എം.സി റോഡിലാണ് മൂവാറ്റുപുഴ സ്ഥിതി ചെയ്യുന്നത്. സ്ഥലനാമം സൂചിപ്പിക്കുന്ന പോലെ തന്നെ മൂന്ന് ആറുകള്‍ (തൊടുപുഴ, കോതമംഗലം, കാളിയാര്‍) ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാലാണ് ഈ പ്രദേശത്തിന് മൂവാറ്റുപുഴ എന്ന പേരു വന്നത്. പുഴ തെക്കു പടിഞ്ഞാറുഭാഗത്തേക്ക് ഒഴുകി വൈക്കത്തു വച്ചു വേമ്പനാട്ടു കായലിൽ‌ ചേരുന്നു.കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ഞായ്യർ ദിനത്തിൽ പെരുമറ്റത്ത് നിന്നും കടാതി വരെയും, അവിടെന്ന് മൂവാറ്റുപുഴ ഡ്രീംലാഡ് പാർക്ക് വരെയും പുഴയിലൂടെയുള്ള യാത്രയിൽ കണ്ട കാഴ്ചയുടെ ചിത്രങ്ങളാണ് ഇവിടെ ചേർക്കുന്നത് ..ഞങ്ങൾ മൂന്ന് പേർ ചെറിയ ഒരു വഞ്ചിയിൽ, #മുവാറ്റുപുഴ യുടെ എല്ലാ സൗന്ദര്യവുമറിഞ്ഞുള്ള യാത്രയിൽ, ത്രിവേണി സംഗമവും, പുഴയിലെ നീർക്കക്കകളും, കൊക്കുകളും, കടവാവ്വൽ നിറഞ്ഞ മരങ്ങളും, വാക്ക് വേയും, പാലങ്ങളും, കെട്ടിടങ്ങളും നിറഞ്ഞ ആ കാഴ്ചകൾ ഒരു വേറിട്ട അനുഭവമായിരുന്നു …മുജീബ്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു