
രാജ്യം ഇറക്കുമതി ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന രീതി മാറ്റണം:പ്രതിസന്ധിയെ അവസരമാക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി:രാജ്യത്തുണ്ടായ കൊവിഡ് പ്രതിസന്ധിയെ അവസരമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അങ്ങിനെ രാജ്യം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുമെന്നും മോദി പറഞ്ഞു.
ഇറക്കുമതി ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന രീതി രാജ്യം മാറ്റണമെന്നും,ഇന്ത്യയെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാകുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.കല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കമിടുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി.
ഇന്ത്യയിലെ യുവാക്കള്‍ക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഉണ്ടാകും. ആത്മനിര്‍ഭര്‍ ഭാരത് വെറുമൊരു സര്‍ക്കാര്‍ പദ്ധതിയല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ രണ്ടാമത്തെ കല്‍ക്കരി ശക്തിയാണ് ഇന്ത്യ കല്‍ക്കരി മേഖലയില്‍ വരുന്ന നിക്ഷേപം രാഷ്ട്രവികസനത്തെ സഹായിക്കും.രാജ്യത്തെ കല്‍ക്കരി വ്യവസായ രംഗത്ത് വരാനിരിക്കുന്നത് വലിയ വളര്‍ച്ചയുടെ കാലഘട്ടമാണ്. മുന്‍കാലങ്ങളില്‍ കല്‍ക്കരി മേഖലയില്‍ ക്രമേക്കേടുകള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ കല്‍ക്കരി മേഖലയിലെ നടപടികള്‍ സുതാര്യമാക്കാന്‍ ഇപ്പോള്‍ കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ പറയുന്നത് കല്‍ക്കരിയെ കുറിച്ചാണെങ്കിലും ഡയമണ്ടുകളാണ് ഇന്ത്യ സ്വപ്‌നം കാണുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഊര്‍ജോല്‍പാദന മേഖലയെ സ്വയം പര്യാപ്തമാക്കാനുള്ള ഒരു വലിയ നടപടിയാണ് സര്‍ക്കാര്‍ ഇന്ന് സ്വീകരിച്ചിരിക്കുന്നതെന്നും വാണിജ്യ കല്‍ക്കരി ഖനന ലേലം ആരംഭിക്കുന്നത് എല്ലാ പങ്കാളികള്‍ക്കും വിജയിക്കാവുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ നിക്ഷേപങ്ങളിലൂടെ വരുന്ന പണം ദരിദ്രര്‍ക്കായി വിനിയോഗിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.