
വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ്
by SJ
കണ്ണൂര്‍: വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്ത് ഐഎംഎ. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ ബന്ദിന് ഐഎംഎ ആഹ്വാനം ചെയ്തത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ മെഡിക്കല്‍ ബന്ദ് നടത്താന്‍ തീരുമാനിച്ചതായി ഐഎംഎ പ്രതിനിധികള്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വെള്ളിയാഴ്ച ഒപി ബഹിഷ്കരിച്ച് കൊണ്ടാണ് മെഡിക്കല്‍ ബന്ദ് നടത്തുക. അതേസമയം കാഷ്യാലിറ്റി, കോവിഡ് ഡ്യൂട്ടി എന്നിവയ്ക്ക് തടസം ഉണ്ടാകില്ല എന്നും ഐഎംഎ അറിയിച്ചു.
Related Posts
രാജ്യത്ത് പുതിയ 28,701 കോവിഡ് കേസുകൾ കൂടി
- malayala manorama
- ചിത്രങ്ങൾ
- ചിത്രവും ചിന്തയും
- ഫേസ്ബുക്കിൽ
- ഫോട്ടോഗ്രാഫർ
- ബജറ്റ്
- മന്ത്രിമാർ
- മലയാള മനോരമ
- മാധ്യമ പ്രവർത്തനം
- മാധ്യമ വീഥി
- മാധ്യമ സംസ്കാരം
- വാർത്ത
- സംസ്ഥാന ബജറ്റ്