ബ്യൂണസ് അയേഴ്സ്: കുരുന്നു ജീവനുകളെ ഇല്ലാതാക്കുന്ന ഗര്‍ഭഛിദ്രമെന്ന മാരക തിന്മ നിയമപരമാക്കുന്ന ബില്ലിനെതിരെ അര്‍ജന്റീനയില്‍ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍. നവംബര്‍ 28 ശനിയാഴ്ച അഞ്ഞൂറിലധികം നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. “നിയപരമാണെങ്കിലും അല്ലെങ്കിലും ഭ്രൂണഹത്യ ഒരു കൊലപാതകം തന്നെയാണ്”, “സത്യത്തെ സംരക്ഷിക്കുന്നതിന് ഞങ്ങള്‍ക്ക് ഭയമില്ല”, “ജീവനെ സംരക്ഷിക്കുന്നവര്‍ ഒരുപാടുണ്ട്”, “ഞങ്ങളാണ് നീല ഭൂരിപക്ഷം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു നവംബര്‍ തുടക്കത്തില്‍ അര്‍ജന്റീനയിലെ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് അവതരിപ്പിച്ച പുതിയ ബില്ലിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയത്.