സ്ഥിതി അതിരൂക്ഷം; അമ്പതിനായിരം അടുത്ത് പ്രതിദിന രോഗബാധ, മുപ്പതിനായിരം പിന്നിട്ട് മരണസംഖ്യ
രാജ്യത്ത് ഭീതിജനകമാംവിധം കൊവിഡ് കേസുകള്‍ ഉയരുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. അമ്പതിനായിരത്തോട് അടുത്താണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തെക്കേന്ത്യന്‍ സംസ്ഥാനങ്ങളേ പോലെ തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണ്.
ഇന്നലെ മാത്രം 49,310 കേസുകള്‍
രാജ്യത്ത് അമ്പതിനായിരത്തോട് അടുത്ത് പ്രതിദിന കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,310 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 740 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 30,601 പിന്നിട്ടു. രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 12,87,945 ആയി ഉയര്‍ന്നു. ഇതില്‍ 4,40135 രോഗികള്‍ സജീവ കേസുകളാണ്. 8,17,209 പേര്‍ രോഗമുക്തി നേടി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്.