നീറ്റായി നീറ്റിനൊരുങ്ങാം ;
നമ്മുടെ രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലേയ്ക്കുള്ള പ്രവേശനപരീക്ഷയായ ‘നീറ്റ് – 2020’ ഇന്ന് (ഞായറാഴ്ച) രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുകയാണ്. കർശന നിയന്ത്രണങ്ങൾക്കു വിധേയമായിട്ടാണ്, മുൻ വർഷങ്ങളിൽ പ്രവേശന പരീക്ഷ നടന്നിരുന്നതെങ്കിൽ, ഈ വർഷം കർശനമായ കോവിഡ് നിയന്ത്രണങ്ങളും പ്രത്യേക മുൻകരുതലുകളും കൂടിയുണ്ട്. പരീക്ഷയോടനുബന്ധിച്ചും പരീക്ഷാ ദിവസവും വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്.
പരീക്ഷാ ദിവസം:
പരീക്ഷയുടെ സമയക്രമം, ഉച്ചയ്ക്ക് 2.00 മണി മുതൽ 5.00 മണി വരെയാണ്. എങ്കിലും വിദ്യാർത്ഥി അവരവർക്ക് പ്രവേശനത്തിനനുവദിച്ച സമയത്ത് പരീക്ഷാ സെൻ്ററിൽ എത്തിച്ചേരണം.11 മണി മുതലുള്ള വിവിധ സമയക്രമമാണ്,, പരീക്ഷാ കേന്ദ്രത്തിൽ വിദ്യാർഥികൾക്കു റിപ്പോർട്ട് ചെയ്യാൻ അനുവദിച്ചിരിക്കുന്നത്. സമയക്രമം അവരവരുടെ അഡ്മിറ്റ് കാർഡിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രവേശന പരീക്ഷയ്ക്കുള്ള ആകെ ചോദ്യങ്ങൾ: 180
ചോദ്യങ്ങളിൽ,
ഫിസിക്സ്:45, കെമിസ്ട്രി:45, ബയോളജി: 90 ചോദ്യങ്ങൾ വീതമാണുള്ളത്. ശരിയുത്തരത്തിന് 4 മാർക്കും തെറ്റായ ഉത്തരത്തിന് ഒരു നെഗറ്റീവ് മാർക്കുമുണ്ട്. ആകെ മാർക്ക് 720 ആണ്. പരീക്ഷാർത്ഥികൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം,
ഒരു ചോദ്യത്തിനു ശരാശരി ഒരു മിനിറ്റ് മാത്രമാണു സമയദൈർഘ്യമുള്ളത്.
കോവിഡ് മുൻകരുതലുകൾ
വിദ്യാർഥികൾക്ക് മാസ്ക്കും ഗ്ലൗസും നിർബന്ധമാണ്.വിദ്യാർഥികൾ ഇവ കൊണ്ടുവന്നില്ലെങ്കിൽ പരീക്ഷാ കേന്ദ്രത്തിൽനിന്നു നൽകാൻ നിർദ്ദേശമുണ്ടെങ്കിലും കൊണ്ടുവരുന്നതാണ്, ഉചിതം. പരീക്ഷാകേന്ദ്രത്തിൽ ഒരു കാരണവശാലും കൂട്ടം കൂടി നിൽക്കാൻ പാടുളളതല്ല. ഒന്നിലേറെപ്പേർ ഒരുമിച്ച് ഒരേസമയം വാതിലിലൂടെ ക്ലാസിലേക്കു പ്രവേശിക്കുകയോ പുറത്തിറങ്ങുകയോ ചെയ്യരുത്.
സാമൂഹിക അകലം നിർബന്ധമായും പാലിക്കേണ്ടതുണ്ട്.ഹാജർ ഒപ്പിടുമ്പോൾ ഗ്ലൗസ് ഊരേണ്ടതില്ല.വാതിലിലൂടെ ഒരു സമയം ഒരു വിദ്യാർഥിക്കു മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ.ഇതിനു പുറമെ, പരീക്ഷാർത്ഥി,കോവിഡ് രോഗിയല്ലെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന, പരീക്ഷാ കേന്ദ്രത്തിൽ നൽകണം.
രോഗലക്ഷണമുള്ളവർക്ക്, ഐസൊലേഷൻ
തെർമൽ സ്കാനറുപയോഗിച്ച് ശരീരോഷ്മാവ് അളന്നതിനു ശേഷം മാത്രമേ ഗേറ്റിനകത്തേയ്ക്ക് പ്രവേശനമുള്ളൂ. കോവിഡ് ലക്ഷണങ്ങളുള്ള വിദ്യാർഥികൾക്കായി പ്രത്യേകം ഐസലേഷൻ റൂം, എല്ലാ കേന്ദ്രത്തിലും സജ്ജമാക്കിയിട്ടുണ്ട്. പരീക്ഷയ്ക്കു മുമ്പായി, എല്ലാ പരീക്ഷാകേന്ദ്രങ്ങളും അണുവിമുക്തമാക്കിയിട്ടുണ്ടാകും.. സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ്, അണുനാശിനി എന്നിവ ഒരുക്കാൻ, പരീക്ഷയുടെ നടത്തിപ്പു ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി നിർദേശിച്ചിട്ടുണ്ട്.
ഡ്രസ് കോഡ്
ഡ്രസ് കോഡ് സംബന്ധിച്ച്, കർശന നിർദ്ദേശങ്ങൾ പരീക്ഷാർത്ഥി പാലിക്കേണ്ടതുണ്ട്.പല വർഷങ്ങളിലും, ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ കൃത്യമായ നിർദേശം എൻ.ടി.എ. നൽകിയിട്ടുണ്ട്. ലളിതവും അലങ്കാരങ്ങളില്ലാത്തതുമായ വസ്ത്രങ്ങൾ ധരിക്കണമെന്നാണു പൊതു നിർദ്ദേശം. ആൺകുട്ടികൾക്കും പെൺകുട്ടികളുടെയും ഡ്രസ് കോഡ് കൃത്യമായി നിർവ്വചിച്ചിട്ടുമുണ്ട്.
I.ആൺകുട്ടികൾ
ഇളം നിറത്തിലുള്ള സാധാരണ ഷർട്ട്, ടീഷർട്ട് (സിപ്, ഒട്ടേറെ പോക്കറ്റുകൾ, വലിയ ബട്ടൺ, എംബ്രോയ്ഡറി എന്നിവ ഷർട്ടിലും ടീഷർട്ടിലും നിർബന്ധമായും പാടില്ല) വള്ളിച്ചെരിപ്പേ ധരിക്കാവൂ.സാധാരണ പാൻ്റല്ലാതെ,കുർത്ത -പൈജാമ എന്നിവ പാടില്ല.കണ്ണട ഉപയോഗിക്കുന്നവർ സുതാര്യമായ ഗ്ലാസ്സേ ഉപയോഗിക്കാവൂ.
ആൺകുട്ടികൾക്ക് ധരി ക്കാൻ വിലക്കുള്ളവ;
1.ഷൂസ്
2.ജീൻസ്
3.ട്രാക്ക് സ്യൂട്ട്
4.മെറ്റൽ ബാൻഡ്
II.പെൺകുട്ടികൾ
പെൺകുട്ടികൾക്ക് സൽവാറും, സാധാരണ പാൻ്റും ധരിക്കാനേ അനുവാദമുള്ളൂ. ഹീൽ ഇല്ലാത്ത വള്ളിച്ചെരിപ്പ് ഉപയോോഗിക്കാം.ബുർഖ, ഹിജാബ് തുടങ്ങിയ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നവർക്കു പ്രത്യേക പരിശോധന ഉണ്ടായിരിക്കും. പൊതുവിൽ പോക്കറ്റുകൾ ഇല്ലാത്ത ഇളം നിറത്തിലുള്ള, ഹാഫ് കൈ കുപ്പായം ധരിക്കണമെന്നാണ് ചട്ടം. സുതാര്യമായ കണ്ണട നിർബന്ധമാണ്.
പെൺകുട്ടികൾക്ക് ധരിക്കാൻ വിലക്കുള്ളവ;
1.ഹെയർ പിൻ
2.ഹെയർ ബാൻഡ്
3.ആഭരണങ്ങൾ
4.കാൽപാദം പൂർണമായും മൂടുന്ന ഷൂസ്/ പാദരക്ഷ
5.ഏറെ എംബ്രോയ്ഡറി വർക്കുള്ള വസ്ത്രങ്ങൾ
6.ഹൈ ഹീൽഡ് ചെരിപ്പ്
7.ജീൻസ്
8.ലെഗ്ഗിങ്സ്, ജെഗ്ഗിങ്സ്
9.ട്രാക്ക് സ്യൂട്ട്
പരീക്ഷാഹാളിലേക്ക് കൊണ്ടു പോകാൻ അനുവാദമുള്ളവ;
1.ഡൗൺലോഡ് ചെയ്തെടുത്ത ‘നീറ്റ് – 2020’ അഡ്മിറ്റ് കാർഡ്.
2.തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്പോർട്ട്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐടി, മറ്റു സർക്കാർ
അംഗീകൃത തിരിച്ചറിയൽ കാർഡുകളിൽ ഏതെങ്കിലുമൊന്ന്.)
3.പാസ്പോർട്ട് സൈസ് ഫോട്ടോകള് (അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച അതേ ഫോട്ടോ തന്നെയാകണം.)
4.കോവിഡ് ഇല്ലെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന
5.ചെറിയ കുപ്പി സാനിറ്റൈസർ
6സുതാര്യമായ വെള്ളക്കുപ്പി
പരീക്ഷാ ഹാളിൽ നിരോധിക്കപ്പെട്ടിട്ടുള്ളവ:
1.സ്റ്റേഷനറി സാധനങ്ങൾ
2.എഴുതിയതോ പ്രിന്റ് എടുത്തതോ ആയ കടലാസ് തുണ്ടുകൾ
3.ജ്യോമെട്രി–പെൻസിൽ ബോക്സ്
4.പ്ലാസ്റ്റിക് െപഴ്സ്
5.കാൽക്കുലേറ്റർ
6.പെൻ
7.സ്കെയിൽ
8.റൈറ്റിങ് പാഡ്
9.പെൻഡ്രൈവ്
10.റബർ
11.കാൽക്കുലേറ്റർ
12.ലോഗരിതം ടേബിൾ
13.ഇലക്ട്രോണിക് പെൻ–സ്കാനർ
14.മൊബൈൽ ഫോൺ
15.ബ്ലൂടൂത്ത് – ഇയർഫോൺ
16.മൈക്രോഫോൺ
17.പേജർ
18.ഹെൽത്ത് ബാൻഡ്
19.വേലറ്റ്
20.ഹാൻഡ് ബാഗ്
21 .ബെൽറ്റ്,തൊപ്പി
22.ആഭരണങ്ങൾ (മോതിരം, കമ്മൽ, മൂക്കുത്തി, മാല, വള, വാച്ച്, കൈ ചെയിൻ)
- മെറ്റൽ ബാൻഡ് (കൈകളിൽ കെട്ടുന്നവ)
24.ലോഹ ഉപകരണങ്ങൾ
25.ഭക്ഷ്യവസ്തുക്കൾ - ഇലക്ട്രോണിക് ഉപകരണങ്ങൾ (പരീക്ഷാ ക്രമക്കേടിന് ഉപയോഗപ്പെടുത്താൻ സാധ്യതയുള്ളവ)
27.വാച്ച് (വലിയ ഡയലുള്ളവ )
28.ചിപ്പ് ഒളിപ്പിച്ചു വയ്ക്കാൻ കഴിയുന്ന വിധത്തിലുള്ള വാച്ച്
പ്രത്യേക ശ്രദ്ധയ്ക്ക്;
പരീക്ഷയ്ക്ക് എത്തുന്നവരുടെ സാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യങ്ങളോ ലോക്കർ റൂമോ പരീക്ഷാ കേന്ദ്രങ്ങളിലുണ്ടാകില്ല. വിലപിടിപ്പുള്ള വസ്തുക്കളോ പണം അടങ്ങിയ ബാഗോ ഒഴിവാക്കുന്ന താണ്, ഉചിതം.
ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്.
സെൻ്റ്.തോമസ് കോളേജ്,
തൃശ്ശൂർ.