
കോവിഡ്:രാജ്യത്ത് 22,752 പുതിയ കേസുകൾ
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിദിന കണക്ക് വീണ്ടും 20,000ത്തിനു മുകളില്‍. 22,752 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7,42,417 ആയി.
24 മണിക്കൂറിനിടെ രാജ്യത്ത് 482 പേര് മരിച്ചു. ഇതോടെ മരണ സംഖ്യ 20,642 ആയി ഉയര്‍ന്നു. 2,64,994 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 4,56,830 പേര് രോഗമുക്തരായി.
അതേസമയം, മഹാരാഷ്ട്രയിലെ കോവിഡ് രോഗികളുടെ എണ്ണം 2,17,121 ആയി. 9,250 പേര് സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചു. 89,131 പേരാണ് ഇവിടെ ചികിത്സയില്‍ കഴിയുന്നത്. 1,18,558 പേര് രോഗമുക്തി നേടി.
തമിഴ്നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 1,18,594 ആയി. 1,636 പേര് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും രോഗാവസ്ഥ ആശങ്കാജനകമാണ്. 1,02,831 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 3,165 പേര് ഇവിടെ മരിച്ചു.
Related Posts
എസ്.എസ്.എല്‍.സി: ഇടുക്കിയില്‍ 11707 കുട്ടികള്‍ പരീക്ഷ എഴുതി
- ആരോഗ്യം
- ഉപബോധ മനസ്സ്
- ഒരേ മനസ്സോടെ
- ഡോ സെമിച്ചൻ ജോസഫ്
- മന:ശാസ്ത്രം
- മനസ്സുകൾ
- മനുഷ്യജീവിതം
- മനോഭാവം മാറുമോ
- മാനസികാരോഗ്യം
- മാനസികാരോഗ്യ ദിനം
- മാനസികാവസ്ഥ