കൊറോണ ഭീതിയിൽ പ്രവാസ ലോകത്ത് ഒറ്റപ്പെട്ടു പോയവർക്ക് വേണ്ടി പൊരുതിയ വ്യക്തിയാണ് നിഥിൻ.

Share News

കൊറോണ ഭീതിയിൽ പ്രവാസ ലോകത്ത് ഒറ്റപ്പെട്ടു പോയവർക്ക് വേണ്ടി പൊരുതിയ വ്യക്തിയാണ് നിഥിൻ. ഗർഭിണിയായ തന്റെ ഭാര്യയെ കോവിഡ് ഭീതിക്ക് നടുവിൽ നിർത്താൻ മനസ്സനുവദിക്കാതെ നാട്ടിലേക്ക് മടങ്ങാൻ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തിയ ഭർത്താവാണ്. ഒടുവിൽ ആ പോരാട്ടം വിജയം കണ്ടു…

എന്നാൽ നിഥിൻ്റെ അപ്രതീക്ഷിത വേർപ്പാടിൻ്റെ വാർത്തയാണ് ഇന്ന് നമ്മൾ അറിഞ്ഞത് . കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്ക് ചേരുന്നു .ഇൻകാസ് (INCAS) യൂത്ത് വിങ് യു.എ.ഇ.യുടെ പ്രവർത്തനങ്ങളിലും , പൊതുപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന നിഥിന് ചന്ദ്രന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ !

മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി

—————————————————-

ഒരിക്കൽ പോലും കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല പക്ഷെ നിധിൻ ചന്ദ്രൻ എന്ന ചെറുപ്പക്കാരൻ എനിക്കും പ്രിയപ്പെട്ടവനായിരുന്നു. പ്രവാസികൾക്ക് വിമാനടിക്കറ്റ് നൽകുന്ന യൂത്ത് കോൺഗ്രസിന്റെ ‘യൂത്ത് കെയർ’ പദ്ധതിയിലേക്ക് ടിക്കറ്റുകൾ നൽകിയതും ഗർഭിണികളെയും രോഗികളെയും നാട്ടിലെത്തിക്കാൻ സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തിയതും നിധിൻ ചന്ദ്രനേയും ഭാര്യ ആതിരയും നമുക്ക് പ്രിയപ്പെട്ടവരാക്കി…ഭാര്യയോടൊപ്പം മടങ്ങാൻ ടിക്കറ്റ് കിട്ടിയപ്പോൾ അർഹതയുള്ള മറ്റൊരാൾക്കായി അവസരം നൽകിയ വലിയ മനസിന്റെ ഉടമയെയാണ് മരണം തട്ടിയെടുത്തത്…ഇൻകാസ് പ്രവർത്തകനായ നിധിൻ, കോവിഡ് കാലത്തെ സാമൂഹ്യ സേവനത്തിലൂടെയും രക്തദാനത്തിലൂടെയും ഗൾഫ് മലയാളികൾക്കിടയിൽ സജീവ സാന്നിധ്യമായിരുന്നു…നിധിന്റെ വേർപാട് സൃഷ്ടിക്കുന്ന ആഘാതം താങ്ങാനുള്ള ശക്തി ആതിരയ്ക്ക് ജഗദീശ്വരൻനൽകട്ടെ.

..കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. ആത്മാവിനു ശാന്തി ലഭിക്കട്ടെ.

. ആദരാഞ്ജലികൾ..

.മുൻ മന്ത്രി രമേശ് ചെന്നിത്തല

————————————————————

ഇൻകാസ് യൂത്ത് വിംഗിന്റെ സജീവ പ്രവർത്തകനായ നിതിൻ ഹൃദയാഘാതം മൂലം ദുബായിൽ നിര്യാതനായ വിവരം അതീവ ദുഖത്തോടെയാണ് അറിഞ്ഞത്. കോവിടിന്ന് എതിരെയുള്ള ഇൻകാസ് യൂത്ത് വിംഗ് കർമ്മ പരിപാടികളിൽ സജീവമായിരുന്നു നിതിൻ. പ്രവാസികളായ ഗർഭിണികളുടെയും രോഗികളുടെയും വിമാന യാത്രയ്ക്കായി സുപ്രീംകോടതിയിൽ പോരാടിയ ആതിരയാണ് നിതിന്റെ സഹധർമ്മിണി. പ്രസവത്തിനായി നാട്ടിൽ വന്ന അവർ ഇപ്പോൾ പേരാമ്പ്രയിൽ ആണുള്ളത്. അവരോടൊപ്പം നാട്ടിൽ വരാനിരുന്ന നിതിൻ മറ്റൊരാൾക്ക് വേണ്ടി തന്റെ സീറ്റ് സ്വയം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. നിതിന്റെ അപ്രതീക്ഷിത വേർപാട് അതീവ വേദനാജനകമാണ്.

പ്രിയപ്പെട്ട നിതിന് സ്നേഹാഞ്ജലികൾ അർപ്പിക്കുന്നു

.മുൻ മന്ത്രി വി എം സുധീരൻ

ബാബു കെ തോമസ്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു