പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തനനിരതനായിരുന്ന നിധിൻ്റെ മരണം വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നു.- മുഖ്യമന്ത്രി
പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ നിധിൻ ചന്ദ്രൻ്റെ വേർപാട് ഒരു നാടിനെയാകെയാണ് കണ്ണീരണിയിച്ചത്. കോവിഡ് ലോക്ഡൗൺ കാരണം വിദേശത്ത് പെട്ടു പോയ ഗർഭിണികളെ നാട്ടിൽ എത്തിക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നതിനായി നിധിനും ഭാര്യ ആതിരയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതുകൂടി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തനനിരതനായിരുന്ന നിധിൻ്റെ മരണം വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ എഴുതിയത്