
രാത്രി കര്‍ഫ്യുവില്‍ ഇളവ് അനുവദിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡിന്റെ പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന രാത്രി യാത്ര നിയന്ത്രണത്തില്‍ ഇളവ് വരുത്തി കേന്ദ്രം. ട്രക്കുകള്‍ക്കും അവശ്യസാധനങ്ങളുടെ നീക്കത്തിനും,ചരക്ക് വാഹനങ്ങളുടേയും കര്‍ഫ്യൂ ബാധകമല്ല. ബസുകളിലെ യാത്രയ്ക്കും വിലക്കില്ല. ബസ്, ട്രെയിന്‍ സ്റ്റേഷനുകളില്‍ ഇറങ്ങി വീട്ടിലേക്ക് പോകുന്നവരെയും തടയരുതെന്നാണ് നിര്‍ദ്ദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് പുതിയ ഉത്തരവിറക്കിയത്. . ദേശീയ-സംസ്ഥാന പാതകളിലൂടെ സഞ്ചരിക്കുന്ന ബസുകൾക്കാവും ഇളവ് ബാധകമാവുക.
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്കി. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ജനങ്ങൾ ഒത്തുകൂടുന്നത് തടയാനാണ് രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്. അവശ്യസർവീസുകൾ തടയണമെന്ന് ഇതിന് അർഥമില്ലെന്നും പുതിയ ഉത്തരവ് കർശനമായി പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.