1969 ജൂലൈ 21 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.48 ന് അമേരിക്കയുടെ അപ്പോളോ-11 പേടകത്തിലെ യാത്രികരായ നീല്‍ ആംസ്‌ട്രോങ്ങും, എഡ്‌വിന്‍ ആല്‍ഡ്രിനും ചന്ദ്രനിന്‍ ഇറങ്ങി.

Share News

1969 ജൂലൈ 21 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.48 ന് അമേരിക്കയുടെ അപ്പോളോ-11 പേടകത്തിലെ യാത്രികരായ നീല്‍ ആംസ്‌ട്രോങ്ങും, എഡ്‌വിന്‍ ആല്‍ഡ്രിനും ചന്ദ്രനിന്‍ ഇറങ്ങി. മൈക്കല്‍ കോളിന്‍സ് പേടകം നിയന്ത്രിച്ചുകൊണ്ട് ചന്ദ്രനുചുറ്റും കറങ്ങി. അപ്പോളയില്‍ നിന്നു ചന്ദ്രപ്രതലത്തിലിറങ്ങിയ ചെറു വാഹനമായ ഈഗിളില്‍ ആണ് ഇരുവരും ചന്ദ്രനില്‍ കാലുകുത്തിയത്.

തുടര്‍ന്ന് അപ്പോളോ 13 ഒഴികെ 17 വരെ പദ്ധതികളിലായി 12 പേര്‍ ചന്ദ്രനിലിറങ്ങി . അപ്പോളോ പദ്ധതികള്‍ക്കുശേഷം ഏറെക്കാലം ചാന്ദ്രപഠനത്തിനു അമേരിക്ക വലിയ താല്പര്യമൊന്നും കാട്ടിയില്ല. ചാന്ദ്രയാത്ര ലാഭകരമല്ലെന്ന് പറഞ്ഞ് പദ്ധതികളെല്ലാം ചുരുക്കുകയായിരുന്നു. കമ്പ്യൂട്ടറുകളോ വാര്‍ത്താവിനിമയ സംവിധാനങ്ങളോ ഒന്നുമില്ലാത്ത കാലത്താണ് അമേരിക്ക ഈ വന്‍നേട്ടം കൈവരിച്ചതെന്ന് ഓര്‍ക്കുക.

ചന്ദ്രനില്‍ ഏറ്റവും അവസാനം ഇറങ്ങിയത് അപ്പോളോ 17 എന്ന വാഹനത്തില്‍ സഞ്ചരിച്ച യുജിന്‍ സെര്‍നാന്‍ ആണ്. അതുവരെ അജ്ഞാതമായിരുന്ന ചന്ദ്രന്റെ മറുപുറത്തിന്റെ ചിത്രം ആദ്യമെടുത്തത് 1959-ല്‍ റഷ്യന്‍ പേടകമായ ലൂണാര്‍ 3 ആണ്

1994-ല്‍ അമേരിക്ക വീണ്ടും ചാന്ദ്രയാത്രയ്ക്ക് മുതിര്‍ന്നു. ക്ലമൈന്റന്‍ മിഷന്‍ എന്നറിയപ്പെടുന്ന ഈ റോബോട്ടിക് സംരംഭം അമേരിക്കന്‍ പ്രതിരോധ വകുപ്പും നാസയും സംയുക്തമായാണ് ആരംഭിച്ചത്. തുടര്‍ന്ന് ലൂണാര്‍ പ്രോസ്‌പെക്ടര്‍ എന്ന പേരില്‍ അമേരിക്ക ഒരു നൂതന സംരംഭം ആരംഭിച്ചു. 2004 ജനുവരി 14-ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്, 2020-ഓടെ അമേരിക്ക വീണ്ടും ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള ശ്രമങ്ങള്‍ ചെയ്യും എന്നു പ്രഖ്യാപിച്ചു.

2008 ഒക്‌ടോബര്‍ 22-നാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവര്‍ണ ശോഭയായ ചാന്ദ്രയാന്‍ പേടകം ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിച്ചുയര്‍ന്നത്. ഒട്ടേറെ ചാന്ദ്ര രഹസ്യങ്ങളും. ജലസാന്നിധ്യത്തെക്കുറിച്ചുള്ള സൂചനകള്‍ ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ ചാന്ദ്രയാനു കഴിഞ്ഞു. ചാന്ദ്രയാനിലൂടെ തുടങ്ങിയ ഇന്ത്യയുടെ ജൈത്രയാത്ര ചാന്ദ്രയാല്‍ രണ്ടിലൂടെ തുടരും.ഭൂമിയില്‍ നിന്നു ശരാശരി 3,84,403 കിലോ മീറ്റര്‍ ദൂരെയാണ് ചന്ദ്രന്‍ സ്ഥിതിചെയ്യുന്നത്. ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പതു മടങ്ങു വരും ഈ ദൂരം. ഭൂമിക്കു ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാന്‍ ചന്ദ്രന് 27.3 ദിവസങ്ങള്‍ വേണം. 3,474 കി.മീ. ആണ് ചന്ദ്രന്റെ വ്യാസം.

ഇതു ഭൂമിയുടെ വ്യാസത്തില്‍ നാലിലൊന്നിനേക്കാള്‍ അല്പം കൂടുതലാണ്. അതിനാല്‍ തന്നെ ചന്ദ്രന്റെ ഉപരിതല വിസ്തീര്‍ണ്ണം ഭൂമിയുടേതിന്റെ പത്തിലൊന്നിലും കുറവാണ് (ഇത് ഏകദേശം ഭൂമിയുടെ കര ഭാഗങ്ങളുടെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ നാലിലൊന്നു വരും. റഷ്യ, കാനഡ, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവ ചേര്‍ന്നാലുളളത്ര വിസ്തീര്‍ണം). ചന്ദ്രന്റെ ഉപരിതലത്തില്‍ തട്ടി പ്രതിഫലിപ്പിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താന്‍ ഏകദേശം 13 സെക്കന്റുകള്‍ എടുക്കുന്നു.

ചന്ദ്രനില്ലായിരുന്നുവെങ്കില്‍ ഭൂമിതന്നെ ഇങ്ങനെ ആയിരിക്കില്ല എന്നാണ് അനുമാനിക്കുന്നത്. ഭൂമിയുടെ 23.5 ഡിഗ്രി ചരിഞ്ഞുളള കറക്കം ചിലപ്പോള്‍ വഴിവിട്ട കറക്കമായേക്കും. വേലിയേറ്റങ്ങളെ നിയന്ത്രിക്കാന്‍ സൂര്യനല്ലാതെ മറ്റാരും ഉണ്ടാകാത്ത അവസ്ഥയില്‍ ഭൂമിയില്‍ അസാധാരണമായ തിരമാലകള്‍ ഉണ്ടാകും. ഋതുഭേദങ്ങള്‍ മാറിമറിഞ്ഞു വന്നേക്കാം.

ഫോട്ടോ : മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ വാർത്ത മലയാള മനോരമയിൽ (1969 ജൂലൈ 21) വന്നത്

Ignatious O M

Share News