
സംസ്ഥാനത്ത് ഞായർ തിങ്കൾ ദിവസങ്ങളിൽ മദ്യവിൽപനയില്ല
തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ചയും തിങ്കളാഴ്ചയും മദ്യവില്‍പ്പന ഉണ്ടാവില്ലെന്ന് ബിവറേജസ് കോര്പ്പറേഷന് അറിയിച്ചു. തിങ്കളാഴ്‌ച ഒന്നാം തീയതി ആയതിനാലാണ് മദ്യവില്‍പ്പന ഇല്ലാത്തത്. .
ഇതിനിടയില്‍ ആപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ പൂര്‍ണതോതില്‍ ആപ്പ് സജ്ജമാകുമെന്നും ബെവ്കോ പത്രക്കുറിപ്പില്‍ പറഞ്ഞു. ശനിയാഴ്ചത്തെ മദ്യവില്‍പ്പനയ്ക്കുളള ബുക്കിംഗ് വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ചതായും കമ്പനിന അറിയിച്ചു.
അതിനിടെ ആപ് രൂപവത്‌കരിച്ച ഫെയര്‍കോഡ് ടെക്‌നോളജീസിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇ-ടോക്കണ്‍ സംവിധാനം പരാജയപ്പെട്ടതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്