
വീണ്ടും ഫ്രാൻസീസ് പാപ്പായുടെ പൊതു കൂടിക്കാഴ്ചകൾ ഓൺലൈൻ വഴി ആക്കുന്നു.
കോവിഡ് വ്യാപനം ഇറ്റലിയിൽ കുറഞ്ഞതിന് ശേഷം കഴിഞ്ഞ 9 ആഴ്‍ച്ചകളോളം ആയി പാപ്പയുടെ ബുധനാഴ്ച ദിവസത്തെ പൊതുകൂടി കാഴ്ചകൾ നേരിട്ടായിരുന്നു നടന്നിരുന്നത്. എന്നാൽ ഇറ്റലിയിൽ കൊറോണ വ്യാപനം വീണ്ടും കൂടിയ സാഹചര്യത്തിൽ വത്തിക്കാൻ ഇനിമുതൽ പാപ്പയുടെ കൂടി കാഴ്ചകൾ ഓൺലൈൻ വഴി നവംബർ 4 മുതൽ പുനരാരംഭിക്കും എന്ന് അറിയിച്ചത്.
ഭാവിയിലെ കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് എന്നാണ് ഇതിനെ പറ്റി വത്തിക്കാൻ പറഞ്ഞത്. കഴിഞ്ഞ ഒക്ടോബർ 21 പാപ്പയുടെ കൂടിക്കാഴ്ചക്ക് വന്ന വിശ്വാസികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സെപ്റ്റംബർ 2 മുതൽക്കാണ് ആറുമാസങ്ങൾക്ക് ശേഷം ജനപങ്കാളിത്തത്തോടെ വത്തിക്കാനിലെ സാൻ ദമാസോ ചത്വരത്തിൽ വച്ച് പാപ്പയുടെ പരിപാടികൾ ആരംഭിച്ചത്.
വത്തിക്കാനിലെ സാൻ ഡമാസോ ചത്വരത്തിൽ വച്ച് നടന്നിരുന്നപ്പോഴും, പോൾ ആറാമൻ ഹാളിൽ വച്ച് നടഞ്ഞിരുന്നപോഴും സാമൂഹിക അകലം പാലിച്ച്, മാസ്ക് ഉപയോഗിച്ച് മാത്രമായിരുന്നു പൊതുകൂടി കാഴ്ചകൾ നടന്നിരുന്നത്. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ പാപ്പ പൊതു ജനത്തിന്റെ അടുത്തേക്ക് താഴെ ഇറങ്ങി വന്നിരുന്നില്ല. അതിന് ഹാസ്യ രൂപത്തിൽ ഫ്രാൻസീസ് പാപ്പ തന്നെ പോൾ ആറാമൻ ഹാളിൽ വച്ച് പറഞ്ഞത് “നമുക്ക് കുറച്ച് അകലത്തിൽ നിൽക്കാം, എന്തെന്നാൽ ഞാൻ താഴേക്ക് വന്നാൽ നിങ്ങൾ എന്നെ കാണാൻ കൂട്ടംകൂടി അടുത്ത് വരും. നമുക്ക് അപകടമായ കോവിഡ് മാഡം കാണാതിരിക്കാൻ നോക്കാം” എന്നാണ്.
ഈ വരുന്ന നവംബര്‍ 2-Ɔο തിയതി തിങ്കളാഴ്ച വത്തിക്കാനിലെ ട്യൂറ്റോണിക് സിമിത്തേരിയില്‍
പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് സകല മരിച്ച വിശ്വാസികൾക്ക് വേണ്ടി കുർബാന അർപ്പിച്ച് പ്രാർത്ഥിക്കും (ഇന്ത്യയിലെ സമയം രാത്രി 8.30-ന്).
കൂടാതെ നവംബർ 5 ന് വ്യാഴാഴ്ച
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ രാവിലെ 11 മണിക്ക് ഫ്രാൻസീസ് പാപ്പാ ആഗോളസഭയിലെ പരേതരരായ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കുവേണ്ടി ദിവ്യബലിയര്‍പ്പിക്കുകയും ചെയ്യും
. എല്ലാം ഓൺലൈൻ വഴി സംപ്രേഷണം ഉണ്ടായിരിക്കും