
. ഒരു കാര്യം ശ്രദ്ധിക്കുക ജാഗ്രതയോടെയും മുൻകരുതലുകളോടെയും കൂടെ ഇരിക്കുക, വെറുതെ പുറത്തു കറങ്ങി നടക്കാതിരിക്കുക. |ഒരു ആപത്തും, ഒരു നാടിനും സംഭവിക്കാതിരിക്കട്ടെ.
ഇന്ന് രാവിലെ മുതൽ കേരളത്തിലെ ടിവി ചാനലുകളിൽ ബുറെവി ചുഴലികാറ്റ് ഭീകര അന്തരീക്ഷം സൃഷ്ടിക്കും, ഇപ്പോഴുള്ള വെകിളി കണ്ടിട്ടു് ശ്രീലങ്കയിൽ ചെന്ന് ചുഴലിക്കാറ്റിനെ ഇങ്ങോട്ടു പിടിച്ചോണ്ടുവരുമെന്നാ തോന്നുന്നേ. എന്നാൽ കേരളത്തിൽ കാറ്റ് അത്ര ശക്തമാകാനിടയില്ല എന്ന് കരുതാം. ഈ ചുഴലികാറ്റ് ഇന്ന് ഉച്ചയോടെ രാമേശ്വരം വഴി ഇന്ത്യയിലേക്ക് കയറുമ്പോൾ കേരളത്തിലും തമിഴ്നാടിലും നല്ല മഴ പെയ്യും. പിന്നെ പൊതുവെ കാറ്റ് കരയിൽ എത്തുമ്പോൾ ശക്തി കുറയും
പൊതുവെ വലിയ പ്രശ്നങ്ങളുണ്ടാക്കാതെ ബുറെവി തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ല വഴി അറബിക്കടലിലേക്ക് പോയി സോമാലിയ തീരത്തു കര കയറി ജീവനൊടുക്കുമെന്ന് കരുതുന്നു. ഒരു കാര്യം ശ്രദ്ധിക്കുക ജാഗ്രതയോടെയും മുൻകരുതലുകളോടെയും കൂടെ ഇരിക്കുക, വെറുതെ പുറത്തു കറങ്ങി നടക്കാതിരിക്കുക. വൈദ്യുത ലൈനുകൾ പൊട്ടി വീണു കിടക്കാനും. മരങ്ങൾ വീഴുവാനും സാധ്യതയുണ്ട്. നല്ല മഴയുണ്ടാവും.
ഈ കാലത്ത് ഒരു മരത്തിന്റെ ചില്ല മുറിക്കാൻ തന്നെ മൂവായിരം നാലായിരം ഒക്കെ ആകും. പഞ്ചായത്ത് വാർഡ് തലത്തിൽ വീടുകളുടെ മേലേക്ക് ചാഞ്ഞുകിടക്കുന്ന മരങ്ങളും ചില്ലകളും മുറിച്ചുമാറ്റുന്നതിന് ദുരന്തനിവാരണ പദ്ധതിയുടെ കീഴിൽ ധ്രുതകർമ്മ സേനയും ദുരന്ത പ്രതീക്ഷ ഇല്ലാത്ത സമയങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ മരച്ചില്ലകൾ മുറിച്ചുകൊടുക്കാനും സർക്കാരും പഞ്ചായത്തുകളും തയ്യാറാകണം.
ഒരു ആപത്തും, ഒരു നാടിനും സംഭവിക്കാതിരിക്കട്ടെ.ശുഭദിനം
