നമ്മുടെ സമുദായത്തിൽ നിന്നും വിരലിൽ എണ്ണാവുന്നവർ മാത്രമേ ഇന്ന് IAS, IPS മുതലായ അഖിലേന്ത്യാ സർവ്വീസിൽ മത്സര പരീക്ഷകൾ വഴി സർവ്വീസിൽ എത്തിച്ചേരുന്നുള്ളു.

Share News

നമ്മുടെ സമുദായത്തിൽ നിന്നും വിരലിൽ എണ്ണാവുന്നവർ മാത്രമേ ഇന്ന് IAS, IPS മുതലായ അഖിലേന്ത്യാ സർവ്വീസിൽ മത്സര പരീക്ഷകൾ വഴി സർവ്വീസിൽ എത്തിച്ചേരുന്നുള്ളു.

ഭരണസിരാകേന്ദ്രങ്ങളിൽ നയരൂപീകരണത്തിൽ ഈ ഉദ്യോഗസ്ഥരുടെ സ്വാധീനം വളരെ വലുതാണ്. നമ്മുടെ വിദ്യാർത്ഥികളെ ഈ രംഗത്തേയ്ക്ക് ആകർഷിച്ച്, വേണ്ട പ്രോത്സാഹനം കൊടുത്തില്ലെങ്കിൽ ഇന്നത്തേതിൽ നിന്ന് വീണ്ടും പിന്നാക്കാവസ്ഥയിലേയ്ക്ക് നമ്മൾ പോകും. ആ അവസ്ഥ യാതൊരു കാരണവശാലും നമുക്ക് അഭിലഷണീയമല്ല.

നമ്മുടെ മിടുക്കരായ വിദ്യാർത്ഥികളെ തിരിഞ്ഞുപിടിച്ച് അവർക്കു വേണ്ട സാമ്പത്തിക സഹായം ഉൾപ്പെടെ നൽകി നല്ല പരിശീലനകേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ച് രണ്ടു വർഷക്കാലത്തെ ഗൗരവമായ പരിശീലനം നൽകി മത്സരപരീക്ഷയ്ക്ക് അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്.

അടുത്ത വർഷത്തെ മത്സര പരീക്ഷകൾക്കുള്ള പരിശീലനക്ലാസ്സുകൾ മിക്ക കേന്ദ്രങ്ങളിലും ഈ മാസം 4, 14, 20 തീയതികളിൽ ആരംഭിക്കും. ആയതിനാൽ M.A, M.Sc., M Com തുടങ്ങിയ ബിരുദാനന്തര കോഴ്സുകളോ, B.Tech, M.B.B.S മുതലായ പ്രാഫഷണൽ കോഴ്സുകളോ കഴിഞ്ഞ് നിൽക്കുന്ന മിടുക്കരും, താൽപര്യമുള്ളവരുമായ സമുദായാംഗങ്ങളിൽ നിന്ന് കുറഞ്ഞ പക്ഷം 5 വിദ്യാർത്ഥികളെ നിങ്ങളുടെ കീഴിലുള്ള ശാഖകളിൽ നിന്നും തിരഞ്ഞെടുത്ത് അവരിൽനിന്നും ടെസ്റ്റ് നടത്തി 10-20 പേരെ ഈ വർഷം തന്നെ പരിശീലനത്തിന് അയയ്ക്കണമെന്നാണ് എസ് എൻ ഡി പി യോഗം കരുതുന്നത്.

ഒരു വിദ്യാർത്ഥിക്ക് പഠനചിലവിനായി ഒരു വർഷത്തേയ്ക്ക് 80,000/- രൂപയും താമസചിലവിന് പ്രതിമാസം 7,500/ രൂപയും ചിലവാകും. ഇത് പൂർണ്ണമായും സൗജന്യമായിരിക്കും. കാലക്രമത്തിൽ നമ്മുടെതന്നെ ഒരു പരിശീലനകേന്ദ്രം ആരംഭിക്കാം എന്നും കരുതുന്നു. തിരുവനന്തപുരം കേന്ദ്രമായിരിക്കും പരിശീലനം നടക്കുന്നത്. ഈ മാസം 7-ാം തീയതിക്കകം നിങ്ങളുടെ ശാഖകളിൽ നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ താഴെ കൊടുത്തിരിക്കുന്ന വിശദവിവരങ്ങൾ യോഗം ആഫീസിൽ ഈമെയിൽ ആയി എത്തിക്കേണ്ടതാണ്.

വിദ്യാർത്ഥിയുടെ പേര്, അഡ്രസ്, മെയിൽ ഐഡി, ജനനതീയതി, രക്ഷിതാവിന്റെ വിവരങ്ങൾ, മൊബൈൽ നമ്പർ, വിദ്യാഭ്യാസ യോഗ്യത എന്നിവ ഉണ്ടായിരിക്കണം. ഇത് ഏറ്റവും അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണമെന്നും, ഈ വിവരം എല്ലാ ശാഖകളിലും അടിയന്തിരമായി അറിയിക്കണമെന്നും താൽപര്യപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ യൂണിയൻ, ശാഖാ ഭാരവാഹികളുമായി ബന്ധപ്പെടുക

തുഷാർ വെള്ളാപ്പള്ളി

വൈസ് പ്രസിഡൻ്റ്എസ്.എൻ.ഡി.പി യോഗം

Share News