
നാട്ടിലെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പ് മാമാങ്കം അതും വെറും ചുരുങ്ങിയ മാസങ്ങളിലേക്കു മാത്രം.
ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത ഒരു ഉപ തിരഞ്ഞെടുപ്പ്, അതും ഈ ദുരന്ത കാലത്ത്. കുറച്ചു മാസങ്ങൾ രണ്ട് മണ്ഡലത്തിൽ MLA ഉണ്ടായില്ല എന്ന് വെച്ചു ആകാശം ഇടിഞ്ഞു വീഴുമോ?
മിനിമം പന്ത്രണ്ടു കോടി ചിലവ് ഉണ്ടാകും എന്നാണ് ഇലക്ഷൻ കമ്മീഷൻ തന്നെ പറയുന്നത്. പാർട്ടികളുടെ കോടികളുടെ പ്രചാരണ ചിലവ് വേറെ. ഈ കോടികൾ പാവങ്ങളുടെ എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് ഉപയോഗിച്ചുക്കൂടെ?
ഈ ചിലവാക്കുന്ന തുകക്ക് കുട്ടനാട്ടിൽ മട വീണ് കർഷകർക്ക് സഹായം ചെയ്തു കൂടെ?
അല്ലെങ്കിൽ വീടില്ലാത്ത പാവങ്ങളായ ഒരു 300 പേർക്ക് വീട് വെച്ചു കൊടുത്തു കൂടെ? നിയമസഭ തിരഞ്ഞെടുപ്പിന് വെറും മാസങ്ങൾ മാത്രം അവശേഷിക്കേ കോടികൾ മുടക്കിയുള്ള ഈ തിരഞ്ഞെടുപ്പ് ആർക്ക് വേണ്ടി?
കേരള ജനതയ്ക്ക് ഇതുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകുക?
ഈ തുക ആരോഗ്യ രംഗത്ത് ചെലവഴിക്കേണ്ടതിന് പകരം കേവലം കുറേ രാഷ്ട്രീയക്കാരുടെ കീശ വീർപ്പിക്കുവാൻ വേണ്ടി തിരഞ്ഞെടുപ്പ് മാമാങ്കം നടത്തി മുടിച്ചു കളയുന്നതിൽ നിന്നും അധികാരികൾ പിന്മാറണം.
4 മാസത്തേക്ക് കോടികള്‍ മുടക്കാന്‍ തയ്യാറെടുക്കുന്ന കമ്മീഷന്‍റെ മനസ്സിനെ വന്ദിക്കണം. ഇത്രയും കാലം കാത്ത് നിന്നെങ്കിൽ 4 മാസം കൂടി ക്ഷമിച്ചു കൂടെ?
ആരോട് പറയാൻ…. ആര് കേൾക്കാൻ !!!ശുഭദിനം

Vinod Panicker
Changanacherry Junction