അടുക്കളയിൽ നിന്നും അടുക്കളകളിലേക്ക് സ്നേഹ ജ്വാലയുമായി ഔർവർ ലേഡീസിന്റെ ‘സിലിണ്ടർ ചലൻഞ്ച്
ഔവർ ലേഡീസ് ഹയർ സെക്കന്ററി സ്കൂൾ അധ്യപികമാരുടെ പങ്കാളിത്ത ത്തോടെ കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക ദുരിതമനുഭവിക്കുന്ന കുടുംബങ്ങക്ക് ഒരു എളിയ സഹായഹസ്തവുമായി തുടക്കം കുറിച്ച സിലിണ്ടർ ചലഞ്ചിലൂടെ 50 കുടുംബങ്ങളിലെ അടുക്കളയിൽ ഈ ഓണത്തിന് സ്നേഹജ്വാല പകർന്നുകൊണ്ട് ഇന്ന് ഈ പരിപാടിക്ക് തുടക്കം കുറിച്ചു. പിടിഎ യുടെ സഹകരണത്തോടെ പശ്ചിമ കൊച്ചിയിലെ അർഹിക്കുന്ന 50 കുടുംബങ്ങളിലേക്ക് നേരിട്ട് കൊടുത്തുകൊണ്ടാണ് പരിപാടി ആരംഭിച്ചത്.
ഇന്ന് സ്കൂളിൽ പിടിഎ ഭാരവാഹികൾക്ക് ഒരു സിലിണ്ടർ കൈ മാറികൊണ്ട് പ്രതീകന്മകമായി സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിസ്സി ചക്കാലക്കൽ ഉൽഘടനം ചെയ്തു.
ഈ സ്നേഹ ജ്വാല കൂടുതൽ കുടുംബങ്ങളിലേക്ക് സുമനസ്സുകളുടെ സഹായത്തോടെ തുടരുവാൻ ആ ഗ്രഹിക്കുന്നു. ഇന്നത്തെ ഈ ദാരുണ സാഹചര്യത്തിൽ സാമ്പത്തികമായും മാനസികമായും വീർപ്പുമുട്ടികഴിയുന്ന ഇടത്തരകാരായ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ പരിപാടി നടപ്പാക്കുന്നത്.
അതെ പ്രിയരെ നന്മയുടെ ഈ സ്നേഹ ജ്വാലയുമായി അപരന്റെ ജീവിതഭാരം ലഘുകരിച്ചുകൊണ്ട് നമുക്ക് അതി ജീവിക്കാo ഈ ദുരിത കാലം
Lizzy Chakkalakal